-
വാഷിങ്ടണ്‍: കോവിഡ്-19 ബാധ ചികിത്സയുമായി ബന്ധപ്പെട്ടുള്ള പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ചൈന പൂഴ്ത്തിവെയ്ക്കുന്നതായി തെളിവ് ലഭിച്ചെന്ന് അമേരിക്കന്‍ വൈറ്റ് ഹൗസ്.
ജനുവരിയിലും ഫെബ്രുവരിയിലും ചൈന പല രാഷ്ട്രങ്ങളില്‍ നിന്നായി 18 മടങ്ങ് കൂടുതല്‍ മാസ്‌കുകള്‍ വാങ്ങിസൂക്ഷിച്ചിരുന്നു. ഇപ്പോള്‍ അവര്‍ അത് വലിയ വിലയ്ക്ക് മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കുകയാണ്. ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് ട്രേഡ് ആന്റ് മാനുഫാക്ചറിങ് ഡയറക്ടര്‍ പീറ്റര്‍ നവാറോ പറഞ്ഞു.
ചൈനയുടെ നടപടിയിലൂടെ ഇന്ത്യയും ബ്രസീലുമടക്കമുള്ള പല രാജ്യങ്ങളും ആവശ്യത്തിന് പിപിഇ കിറ്റുകളും മാസ്‌കും ഇല്ലാതെ പ്രയാസപ്പെടുകയാണ്. രണ്ട് ബില്ല്യണ്‍ അധിക മാസ്‌കുകളാണ് ചൈന വാങ്ങിക്കൂട്ടിയത്. എന്നാല്‍ ഇപ്പോള്‍ അത് വലിയ വിലയ്ക്ക് തിരിച്ചുവില്‍ക്കുന്നു. ഗോഗിള്‍സിന്റേയും ഗ്ലൗവ്‌സിന്റേയും വില വര്‍ധിപ്പിച്ചിട്ടുണ്ട്.
Content Highlights: US Has Proof That China Hoarded PPE, is Selling it at High Rates: White House Official
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..