ടിക് ടോക്കിന്റെ അമേരിക്കയിലെ സേവനങ്ങള്‍ ഒറാക്കിളിന്: നടപടികള്‍ അന്തിമ ഘട്ടത്തില്‍


Tik tok | Photo: Reuters

വാഷിങ്ടണ്‍: ടിക് ടോകിന്റെ അമേരിക്കന്‍ സേവനങ്ങള്‍ സ്വന്തമാക്കാനുളള ഒറാക്കിളിന്റെ നിര്‍ദേശം യുഎസ് സര്‍ക്കാര്‍ സ്വീകരിച്ചു. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്‌ന്യൂചിന്‍ തിങ്കളാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിദേശഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ പാനലായിരിക്കും ഇത് കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

'കോഡ്, അമേരിക്കക്കാരുടെ ഡേറ്റ, ഫോണ്‍ എന്നിവ സുരക്ഷിതമാണെന്ന് ഞങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഞങ്ങളുടെ സാങ്കേതിക ടീമുകള്‍ക്കൊപ്പം ഒറാക്കിളുമായി അടുത്ത കുറച്ചുദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.' സ്റ്റീവന്‍ പറഞ്ഞു. നിര്‍ദേശം സമര്‍പ്പിച്ചതായി ഒറാക്കിളും സ്ഥിരീകരിച്ചു.

ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ തങ്ങള്‍ ഒരു നിര്‍ദേശം പരിശോധനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് സുരക്ഷയുമായി ബന്ധപ്പെട്ട ഭരണകൂടത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും പ്രസ്താവനയില്‍ ടിക് ടോക് അറിയിച്ചു. യുഎസിലെ ആളുകളെ ടിക് ടോക് തുടര്‍ന്നും ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടിക് ടോക് പറഞ്ഞു. എന്നാല്‍ ഇടപാടുസംബന്ധിച്ച വിശദാംശങ്ങള്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല.

ടിക് ടോക്കിന്റെ യു.എസിലെ ഉടമസ്ഥാവകാശം ഏറ്റെടുക്കാമെന്ന മൈക്രോസോഫ്റ്റിന്റെ നിര്‍ദേശം ചൈനീസ് ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് നിരസിച്ചിരുന്നു. മൈക്രോസോഫ്റ്റിന് വില്‍ക്കുന്നില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു.

ടിക് ടോക്കിന്റെ യു.എസിലെ സാങ്കേതിക പങ്കാളിയായി ഒറാക്കിളിനെ തിരഞ്ഞെടുത്തതായി ന്യൂയോര്‍ക്ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ടുചെയ്തിരുന്നുവെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ടിക് ടോക്കിനെ ഏറ്റെടുക്കാന്‍ ഒറാക്കിളിന് വൈറ്റ് ഹൗസിന്റെയും യു.എസ്. വിദേശനിക്ഷേപസമിതിയുടെയും അനുമതി വേണ്ടിവരും.

Content Highlights:US Govt receives Oracle's bid for tik tok

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented