-
വാഷിങ്ടണ്‍: മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്നതിനെതിരെ അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്നറയിപ്പ് നല്‍കി. കോവിഡ് ചികിത്സക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചതായിരുന്നു ഈ മരുന്ന്. ഇത് ജീവന്‍ അപകടപ്പെടുത്തുന്ന ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ മുന്നറയിപ്പ്.
അതേസമയം, കോവിഡിന് സാധ്യമായ ഒരു ചികിത്സയാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നതെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഈ മരുന്ന് കയറ്റുമതി ചെയ്യതാതിനെ തുടര്‍ന്ന് ട്രംപ് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ ഫലപ്രാപ്തി തെളിയിക്കാന്‍ നിര്‍ണായക പരിശോധനകളൊന്നും പൂര്‍ത്തിയായിട്ടുമില്ല.
'ആരോഗ്യ പരിപാലന വിദഗ്ധര്‍ അവരുടെ രോഗികള്‍ക്ക് സാധ്യമായ എല്ലാ ചികിത്സാ ഉപാധികളും തേടുന്നുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, മികച്ച മെഡിക്കല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. കോവിഡ് 19-നായുള്ള ഈ മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും നിര്‍ണ്ണയിക്കാന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ഈ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും പരിഗണിക്കേണ്ടതുണ്ട്' എഫ്ഡിഎ കമ്മീഷണര്‍ ഡോ.സ്റ്റീഫന്‍ എം ഹഹ്ന പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, മലേറിയക്കായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ക്ലോറോക്വിന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് എഫ്.ഡി.എ അംഗീകാരം നല്‍കിയിട്ടുമുണ്ട്. കോവിഡ് ചികിത്സക്ക് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ലഭ്യമല്ലാത്തതോ പ്രായോഗികമോ അല്ലാത്ത മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചേക്കാം. എന്നാല്‍ അവ സുരക്ഷിതമോ ഫലപ്രദമോ ആകണമെന്നില്ല. ഈ അപകടസാധ്യത ലഘൂകരിക്കുന്നതിന് രോഗികളുടെ വ്യക്തിഗത തീരുമാനങ്ങള്‍ കൂടി ലഭ്യമാക്കാന്‍ തങ്ങള്‍ ആരോഗ്യപ്രവര്‍ത്തരെ പ്രോത്സാഹിപ്പിക്കുന്നുവെന്നും എഫ്.ഡി.എ. കമ്മീഷണര്‍ അറിയിച്ചു.
എഫ്ഡിഎ ഈ അപകടസാധ്യതകള്‍ നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നത് തുടരും, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ പൊതുവായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: US FDA warns against use of hydroxychloroquine to treat COVID-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..