ഡൊണാൾഡ് ട്രംപ്, ജോ ബൈഡൻ | Photo: ANI
വാഷിങ്ടണ്‍: ട്രംപ് തുടരുമോ അതോ ബൈഡനിലൂടെ ഡെമോക്രാറ്റുകള്‍ തിരിച്ചുവരുമോ. അമേരിക്ക ആരു ഭരിക്കണമെന്ന അമേരിക്കന്‍ ജനതയുടെ വിധിയെഴുത്ത് പൂര്‍ത്തിയാകുമ്പോള്‍ ജോ ബൈഡന്‍ ലീഡ് നിലനിര്‍ത്തുന്നു. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്‌ളോറിഡ, ടെക്‌സാസ്, ഒഹായോ എല്ലാം ട്രംപ് നേടിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍
213 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മുന്നിട്ടു നില്‍ക്കുന്നത്. 174 ഇലക്ട്രല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്.
ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ വോട്ടുകളുള്ള കാലിഫോര്‍ണിയ(55) ബൈഡനൊപ്പമാണ് നിലകൊള്ളുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച ഫ്‌ലോറിഡയില്‍ ട്രംപ് ആണ് മുന്നേറുന്നത്. 29 ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള ഫ്‌ലോറിഡ നഷ്ടമാവുകയാണെങ്കില്‍ ഭരണം ട്രംപിന് നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ എന്നാല്‍ ഫ്‌ലോറിഡയില്‍ നിലവില്‍ ട്രംപ് ആണ് മുന്നേറുന്നത്. ജോര്‍ജ്ജിയയിലും ട്രംപിന് തന്നെയാണ് മുന്‍തൂക്കം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഇന്ത്യാനയില്‍ എന്നത്തേയും പോലെ ട്രംപിനൊപ്പം നിന്നു.
19 സംസ്ഥാനങ്ങളില്‍ ബൈഡനും 17 സംസ്ഥാനങ്ങളില്‍ ട്രംപും വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജനകീയ വോട്ടില്‍ 49.8 ശതമാനം ബൈഡനും ട്രംപിന് 48.4 ശതമാനം വോട്ടും ലഭിച്ചതായാണ് വിവരം
സിഎന്‍എന്‍, ഫോക്‌സ് ന്യൂസ്, എംഎസ്എന്‍ബിസി / എന്‍ബിസി ന്യൂസ്, എബിസി, സിബിഎസ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവയുള്‍പ്പെടെ യുഎസ് മാധ്യമങ്ങളുടെ
പ്രവചനങ്ങളെ അടിസ്ഥാനമാക്കി ഓരോ സ്ഥാനാര്‍ത്ഥിയും വിജയിച്ച സംസ്ഥാനങ്ങളുടെ പട്ടികയും ഇലക്ടറല്‍ വോട്ടുകളുടെ എണ്ണവും ചുവടെ ചേര്‍ക്കുന്നു.
ട്രംപ് (138)
അലബാമ-9
അര്‍ക്കാന്‍സാസ്-6
ഇദാഹോ-4
ഇന്ത്യാന-11
കാന്‍സാസ്-6
കെഞ്ചുക്കി-8
ലൂസിയാന-8
മിസ്സിസ്സിപ്പി-6
മിസ്സൂറി-10
നെബ്രാസ്‌ക-5
നോര്‍ത്ത്ദക്കോട്ട-3
ഒഹിയോ-18
ഒക്ലഹോമ-7
സൗത്ത്കരോലിന-9
സൗത്ത്ദക്കോട്ട-3
ടെന്നസ്സീ-11
ഉടാഹ്-6
വെസ്റ്റ് വെര്‍ജീനിയ-5
വ്യോമിങ്-3
ജോബൈഡന്‍(213)
കാലിഫോര്‍ണിയ -55
കൊളറാഡോ-9
കണക്്ടികട്-7
ഡെലാവെര്‍-3
ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ-3
മാരിലാന്‍ഡ്-10
മസാച്യുസെറ്റ്‌സ്-11
ന്യൂഹാംഷൈര്‍-4
ന്യൂജഴ്‌സി-14
ന്യൂമെക്‌സിക്കോ-5
ന്യൂയോര്‍ക്ക-29
ഒറിഗോണ്‍-7
റോഡ് ഐലന്റ്-4
വെര്‍മോണ്ട്-3
വിര്‍ജീനിയ-13
വാഷിങ്ടണ്‍ ഡി.സി-12
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പോസ്റ്റല്‍ വോട്ടുകള്‍ ജനം കൂടുതല്‍ ആശ്രയിച്ചത് വോട്ടെണ്ണല്‍ ഇത്തവണ മന്ദഗതിയിലാകും. തപാല്‍ ഉള്‍പ്പെടെയുള്ള മുന്‍കൂര്‍ വോട്ടിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി 10 കോടിപേര്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു.
വോട്ടെടുപ്പ് രാത്രി അവസാനിക്കുമ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വാക്കുകളാണ് ട്രംപ് പങ്കുവെച്ചത്. അമിത പോളിംഗ് പ്രതീക്ഷ നല്‍കുന്നു എന്നാണ് ബൈഡന്‍ പ്രതികരിച്ചത്. പ്രത്യേകിച്ച് ചെറുപ്പക്കാര്‍, സ്ത്രീകള്‍, ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍, പ്രത്യേകിച്ച് ജോര്‍ജിയയിലും ഫ്ലോറിഡയിലും, 65 വയസ്സിനു മുകളിലുള്ളവരുടെ ഇടയില്‍ നിന്നും നല്ല പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്,'' ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
content highlights: US Elections Results updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..