ഒബാമ പങ്കുവെച്ച വീഡിയോയിൽനിന്ന് | Screengrab: twitter.com|BarackObama
വാഷിങ്ടൺ: ജോബൈഡനും കമലാ ഹാരിസിനും വോട്ട് തേടിയുള്ള ബരാക് ഒബാമയുടെ ഫോണ്‍ വിളിയില്‍ സ്തബ്ദ്ധയായി യുവതി. രണ്ട് മിനുട്ടോളം നീണ്ട ഫോണ്‍കോളില്‍ ഒബാമയുടെ വാക്കുകള്‍ക്ക് യുവതിയുടെ കൈക്കുഞ്ഞും കാതോര്‍ത്തതോടെ ആ വിളി വൈറലാവുകയായിരുന്നു.
ഒബാമ പ്രസിഡന്റ് പദവിയിലിരിക്കെ വൈസ് പ്രസിഡന്റായിരുന്നു ജോ ബൈഡന്. നാളെ അമേരിക്ക വോട്ടെടുപ്പിന് തയ്യാറാവുമ്പോള്‍ കാര്യമായ പ്രചാരണപരിപാടികളിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചതോടെ 'ഫോണ്‍ ബാങ്കിങ്' എന്ന പേരിട്ട് കൊണ്ടുള്ള ഫോണ്‍ കാമ്പയിനിങ്ങില്‍ ശ്രദ്ധ കേന്ദ്രീകിരിച്ചിക്കുകയാണ് ഒബാമ.
അത്തരമൊരു ഫോണ്‍വിളിയിലാണ് അലീസയെന്ന യുവതിയോടും ഒബാമ സംസാരിക്കുന്നത്. "ഹായ് അലീസ ഞാൻ ഒബാമ, ഒരിക്കൽ യുഎസ് പ്രസിഡന്റായിരുന്നു" എന്ന മുഖവുരയോടെയാണ് ഒബാമ അലീസയോട് സംസാരിക്കുന്നത്. അലീസയുമായുള്ള സംസാരത്തിനിടെ അവരുടെ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശബ്ദം കേട്ടതോടെ ഒബാമ കുഞ്ഞിനോടും ഫോണിലൂടെ കുശലം പറഞ്ഞു.
"എത്രനേരം വേണമെങ്കിലും എനിക്ക് നിന്നോട് സംസാരിക്കാന്‍ ഇഷ്ടമാണ് പക്ഷെ ചെറിയ കുഞ്ഞായതിനാല്‍ നിനക്ക് ഫോണ്‍ അധിക സമയം ചെവിയില്‍ വെക്കുന്നത് നല്ലതല്ല" എന്ന് പറഞ്ഞാണ് ഒബാമ ഫോണ്‍ വെക്കുന്നത്. അപ്രതീക്ഷിതമായ വിളിയില്‍ ആകെ സ്തബ്ദയായി എന്നായിരുന്നു അലീസയുടെ പ്രതികരണം.
രസകരമായ ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ ഒബാമ ട്വിറ്ററില്‍ പങ്കുവെച്ചതോടെ ഫോണ്‍ വിളി വൈറലാവുകയായിരുന്നു.
content highlights: US Election, Barack Obama Phone People To Vote For Joe Biden, A Baby Interrupts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..