ഡൊണാൾഡ് ട്രംപ് | Photo: AFP
വാഷിങ്ടൺ: ചൊവ്വാഴ്ച നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കുളള തിരഞ്ഞെടുപ്പിന് ശേഷം അന്നുരാത്രി തന്നെ വിജയ പ്രഖ്യാപനം നടത്തുമെന്ന റിപ്പോർട്ടുകളെ നിരാകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതൊരു തെറ്റായ റിപ്പോർട്ടാണെന്ന് വ്യക്തമാക്കിയ ട്രംപ് അതേസമയം തിരഞ്ഞെടുപ്പ് രാത്രിയിൽ തന്നെ തന്റെ സംഘാംഗങ്ങൾ ഒരു നിയമ പോരാട്ടത്തിന് ഒരുങ്ങുന്നുണ്ടെന്ന് സൂചിപ്പിച്ചു.
തിരഞ്ഞെടുപ്പ് ദിനത്തിന് ശേഷവും ബാലറ്റുകൾ സ്വീകരിക്കാൻ അനുവദിക്കണമെന്ന സുപ്രീംകോടതിയുടെ തീരുമാനത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു. 'ഇതിൽ വലിയ അപകടമുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇതൊരുപക്ഷേ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഞാൻ കരുതുന്നു. അത് വളരെ അപകടകരമായ കാര്യമാണ്. ആ ആധുനിക കംപ്യൂട്ടർ യുഗത്തിൽ തിരഞ്ഞെടുപ്പ് നടന്ന അന്നു വൈകീട്ട് തന്നെ ഫലം അറിയാൻ കഴിയില്ലെന്നുളളത് മോശമാണ്.' ട്രംപ് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് താൻ കാഴ്ചവെക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ഫ്ലോറിഡ നന്നായി പോകുന്നു, ഒഹിയോയും മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ നാലുവർഷമായി ഒഹിയോയിൽ ഞങ്ങൾ മുന്നിൽ തന്നെയാണ്. നോർത്ത് കരോലിനയിലും ഞങ്ങൾ മികച്ച രീതിയിലാണ്. പൊതുവെ വളരെ മികച്ച രീതിയിലാണ് ഞങ്ങൾ മുന്നോട്ടുപോകുന്നതെന്ന് ഞങ്ങൾ കരുതുന്നു. ട്രംപ് പറഞ്ഞു.
Content Highlights:US Election 2020: Trump denies report that he would declare the poll results early
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..