Joe Biden | Photo: Matt Rourke/ AP
വാഷിങ്ടന്‍: അമേരിക്കന്‍ ജനത യുക്രൈന് ഒപ്പമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍, യുക്രൈന്റെ മണ്ണില്‍ അമേരിക്കന്‍ സൈന്യം റഷ്യയുമായി ഏറ്റുമുട്ടല്‍ നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ യുക്രൈന്‍ ആക്രമണം ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.
റഷ്യക്കെതിരായ പോരാട്ടത്തില്‍ യുഎസ് പങ്കാളിയാകില്ലെന്ന് പറഞ്ഞ ബൈഡന്‍, തന്റെ രാജ്യം സഖ്യകക്ഷികളുമായി ചേര്‍ന്ന് നാറ്റോ പ്രദേശങ്ങള്‍ സംരക്ഷിക്കുമെന്നും വ്യക്തമാക്കി. യുഎസും സഖ്യകക്ഷികളും കൂട്ടായ ശക്തി ഉപയോഗിച്ച് നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കും. യുക്രൈന്‍ ധൈര്യത്തോടെ തിരിച്ചടിക്കുകയാണ്. യുദ്ധക്കളത്തില്‍ പുതിന്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും ബൈഡന്‍ പറഞ്ഞു.
'നമ്മുടെ സൈന്യം യുക്രൈനായി പോരാടാന്‍ പോകുന്നില്ല. മറിച്ച് നാറ്റോ സഖ്യകക്ഷികള്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുകയും പുതിനെ പടിഞ്ഞാറോട്ട് നീങ്ങുന്നതില്‍നിന്ന് തടയുകയം ചെയ്യും. പോളണ്ട്, റൊമാനിയ, ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ എന്നിവയുള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളെ സംരക്ഷിക്കാന്‍ അമേരിക്ക സേനാവിന്യാസം നടത്തിയതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ റഷ്യന്‍ ആക്രമണത്തെ അപലപിച്ച ബൈഡന്‍, പ്രകോപനമില്ലാതെയാണ് യുക്രൈന്‍ ആക്രമിക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. പുതിന്റെ ആക്രമണത്തെ നേരിടാന്‍ പാശ്ചാത്യ ലോകം ഒറ്റക്കെട്ടാണ്. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയെന്നും ബൈഡന്‍ പറഞ്ഞു.
Content Highlights: US Congress Gives Standing Ovation To Ukrainians At Joe Biden Address
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..