Representational Image| Reuters
വാഷിങ്ടൺ: കോവിഡ്-19 രോഗത്തിനുള്ള വാക്‌സിന്‍ വികസനത്തിനായി അമേരിക്ക 160 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു.
കോവിഡ് വാക്‌സിന്‍ വികസനം ത്വരിതപ്പെടുത്താനുള്ള ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡില്‍ ഉള്‍പ്പെടുത്തിയാണ് ഇത്രയും വലിയ തുക ബയോടെക് കമ്പനിയായ നോവാ വാക്‌സിന് വാക്‌സിന്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനും നല്‍കിയത്.
ഇതു കൂടാതെ കോവിഡ് രോഗ ചികിത്സയ്ക്കായുള്ള മരുന്നിന് 45 കോടി ഡോളറിന്റെ ധനസഹായം റെജിനെറോണ്‍ കമ്പനിക്കും യുഎസ് നല്‍കുന്നുണ്ട്.
ആരോഗ്യവകുപ്പും പ്രതിരോധ വകുപ്പുമായുണ്ടാക്കിയ കരാര്‍ പ്രകാരം 10കോടി വാക്‌സിന്‍ ഡോസുകള്‍ ഈ വര്‍ഷമവസാനത്തോടെ വിതരണം ചെയ്യുമെന്നാണ് നോവാവാക്‌സ് സമ്മതിച്ചിരിക്കുന്നത്.
"രാജ്യത്തെ ജനങ്ങളുടെ ജീവന്റെ സംരക്ഷണത്തിനായി ഓപ്പറേഷന്‍ വാര്‍പ് സ്പീഡ് പദ്ധതിയുമായി ചേര്‍ന്ന് വാക്‌സിന്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്" എന്നാണ് കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ സ്റ്റാന്‍ലി എര്‍ക്ക് പറഞ്ഞത്. എന്‍വി എക്‌സ് കോവ് 2373 എന്ന വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിലാണ് കമ്പനി.
ഓപ്പറേഷന്‍ വാര്‍പ് സ്പീഡില്‍ ഉള്‍പ്പെടുത്തി കോവിഡ് രോഗത്തിന് 2021ഓടെ ഫലപ്രദമായ വാക്‌സിന്‍ വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് യുഎസ്.
content highlights: US Awards 160 crore dollar To the Firm For COVID-19 Vaccine


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..