Photo | AP
ന്യൂയോര്‍ക്ക്: കരിങ്കടലിന് മുകളില്‍ വെച്ച് റഷ്യ തങ്ങളുടെ ഡ്രോണ്‍ വിമാനം തകര്‍ത്തെന്ന് ആരോപിച്ച് യു.എസ് സൈന്യം. റഷ്യന്‍ യുദ്ധവിമാനം യുഎസ് ഡ്രോണിനെ ഇടിച്ച് വീഴ്ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുഎസ് സൈന്യം പുറത്തുവിട്ടു. ഡ്രോണിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ യുക്രൈന് സമീപം ഇറക്കേണ്ടി വന്നതായും യുഎസ് അധികൃതര്‍ അറിയിച്ചു.
റഷ്യയുടെ എസ്.യു.-27 ജെറ്റും യു.എസിന്റെ എം.ക്യൂ.-9 ഡ്രോണുമാണ് തമ്മിലിടിച്ചത്. എന്നാല്‍ റഷ്യ ആരോപണം നിഷേധിച്ചിട്ടുണ്ട്. അമേരിക്ക അവരുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നതെന്നും റഷ്യ വിശദീകരിച്ചു.
റഷ്യയുടെ പ്രവര്‍ത്തനങ്ങളെ അപകടകരവും അശ്രദ്ധവുമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. എന്നാല്‍ ഡ്രോണ്‍ തങ്ങളുടെ വിമാനത്തിനെ ലക്ഷ്യം വെച്ചതായാണ് റഷ്യ ആരോപിച്ചിട്ടുള്ളത്. കൂട്ടിയിടിയില്‍ റഷ്യന്‍ വിമാനത്തിനും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടാകാമെന്ന് യു.എസ്. പറയുന്നത്. കൂട്ടിമുട്ടല്‍ സ്വാഭാവികമായുണ്ടായതാണോ കരുതിക്കൂട്ടിയുള്ള റഷ്യയുടെ പ്രവര്‍ത്തനമാണോ എന്ന് വ്യക്തമല്ല.
Content Highlights: us army releases footage of russian jet attacking its surveillance drone
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..