വാഷിങ്ടണ്‍: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചതിന് പിന്നാലെ പാകിസ്താന് 125 മില്യന്‍ ഡോളറിന്റെ സാങ്കേതിക സഹായം നൽകുന്നതിന് യുഎസ് സര്‍ക്കാരിന്റെ അംഗീകാരം. പാകിസ്താന്റെ എഫ്-16 വിമാനങ്ങള്‍ക്ക് മുഴുവന്‍ സമയ സാങ്കേതിക സുരക്ഷയും നീരീക്ഷണവും ഒരുക്കുന്നതിനാണ് അനുമതി.
ട്രംപിന്റെ നിര്‍ദേശ പ്രകാരം 2018 ജനുവരി മുതല്‍ പാകിസ്താന് അമേരിക്ക നല്‍കിയിരുന്ന സുരക്ഷാ സഹായങ്ങള്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ തീരുമാന പ്രകാരം എഫ്-16 വിമാനങ്ങള്‍ക്ക് 24 മണിക്കൂറും ഉപയോഗത്തിനും നിരീക്ഷണത്തിനുമുള്ള സഹായം ലഭ്യമാകും. സഹായത്തിനായി കരാറുകാരുടെ അറുപതോളം പ്രതിനിധികളെ നിയോഗിച്ചേക്കും.
അതേ സമയം സുരക്ഷാ സഹായം മരവിപ്പിച്ചതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും ഞങ്ങളുടെ ബന്ധത്തിന്റെ വിശാലമായ ഉദ്ദേശ്യത്തില്‍ ചില സുരക്ഷാ സഹായങ്ങള്‍ പുനഃസ്ഥാപിക്കാമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു. അക്കാര്യം പ്രസിഡന്റ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.
തങ്ങളുടെ വിദേശ നയത്തിന്റേയും ദേശീയ സുരക്ഷയുടേയും പിന്തുണയോടെയാണ് യുഎസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തങ്ങളുടെ തന്നെ സാങ്കേതിവിദ്യ പരിരക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താന് സാങ്കേതിക സുരക്ഷ സംഘത്തെ വില്ക്കാന് തീരുമാനിച്ചതെന്നും യുഎസ് ദേശീയ സുരക്ഷാ കോര്പ്പറേഷന് ഏജന്‍സി അറിയിച്ചു.
Content Highlights: US approves $125m of Technical, Logistics support for F-16 jets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..