പ്രതീകാത്മക ചിത്രം | Photo: A.N.I.
വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള 8.2 കോടി (82 മില്യണ്‍) ഡോളറിന്റെ ഹാര്‍പ്പൂണ്‍ മിസൈല്‍ കാരാറിന് യു.എസ് അനുമതി നല്കി. ഹാര്‍പ്പൂണ്‍ ജോയിന്റ് കോമണ്‍ ടെസ്റ്റ് സെറ്റും (ജെ.സി.ടി.എസ്.) അനുബന്ധ ഉപകരണവും ഇന്ത്യയ്ക്കു വില്‍ക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. കരാറിലൂടെ ഇന്ത്യയുമായള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും യു.എസിന്റെ പ്രധാന പ്രതിരോധ പങ്കാളിയുമായി ചേര്‍ന്ന് ഇന്തോ- പെസഫിക് മേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കാനും കഴിയുമെന്ന് യു.എസ്. പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2016-ലെ യു.എസ്. സന്ദര്‍ശന വേളയില്‍ യു.എസിന്റെ 'പ്രധാന പ്രതിരോധ പങ്കാളി'യായി ഇന്ത്യയെ അംഗീകരിച്ചിരുന്നു. യു.എസിന്റെ ഏറ്റവും അടുത്ത പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും തുല്യമായ നിലയിലേക്ക് ഇന്ത്യയുമായി സങ്കേതികവിദ്യ പങ്കുവയ്ക്കുന്നതിന് ഈ പദവിയിലൂടെ കഴിയും. കൂടാതെ പ്രതിരോധ സഹ-നിര്‍മാണ, വികസന മേഖലകളിലെ സഹകരണവും വ്യവസായ സഹകരണവും ഇത് ലക്ഷ്യമിടുന്നു.
നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ളതുമായ ഭീഷണികള്‍ നേരിടുന്നതിനു ഇന്ത്യയുടെ ശേഷി വര്‍ധിപ്പിക്കാന്‍ ഹാര്‍പൂണ്‍ മിസൈല്‍ കരാറിലൂടെ സാധിക്കുമെന്ന് ഡി.എസ്.സി.എ. പറഞ്ഞു. ഹാര്‍പൂണ്‍ മിസൈല്‍ തങ്ങളുടെ സൈനിക വിഭാഗങ്ങളുടെ ഭാഗമാക്കുന്നതിനു ഇന്ത്യയ്ക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ മേഖലയിലെ അടിസ്ഥാന സൈനിക സ്ഥിരതയ്ക്ക് കരാര്‍ മാറ്റമുണ്ടാക്കില്ലെന്നും വ്യക്തമാക്കി.
ബോയിങ് കമ്പനിയായിരിക്കും പ്രധാന കരാറുകാര്‍. 1977-ലാണ് ഹാര്‍പ്പൂണ്‍ ആദ്യമായി അവതരിപ്പിച്ചത്. എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന കപ്പല്‍വേധ മിസൈല്‍ സംവിധാനമാണിത്. മികച്ച റഡാര്‍ സംവിധാനവും ഇതിനുണ്ടെന്ന് ബോയിങ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വിജയകരമായ കപ്പല്‍വേധ മിസൈലാണ് ഹാര്‍പ്പൂണ്‍. 30-ല്‍ പരം രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങളുടെ ഭാഗമാണ് ഹാര്പ്പൂണെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
Content highlights: us approves harpoon missile deal with india worth usd 82 million
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..