സ്ഥിതി അതീവ ഗുരുതരം; എത്രയും പെട്ടെന്ന് ഹാര്‍കിവ് വിടണം; പൗരന്മാരോട്‌ ഇന്ത്യന്‍ എംബസി


യുക്രൈന്‍ സമയം വൈകുന്നേരം ആറു മണിക്ക് മുമ്പ് ഹാര്‍കിവ്‌ ഒഴിയണമെന്ന് എംബസിയുടെ നിര്‍ദേശം.

യുക്രൈനിൽ നിന്നുള്ള വിദ്യാർഥികൾ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

കീവ്: യുക്രൈനിലെ ഹാര്‍കിവ് വിട്ടൊഴിയാന്‍ പൗരന്‍മാര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. യുക്രൈന്‍ സമയം വൈകുന്നേരം ആറു മണിക്ക് മുമ്പ്ഹാര്‍കിവ് ഒഴിയണമെന്ന് എംബസിയുടെ നിര്‍ദേശം. ഹാര്‍കിവില്‍ നിന്ന് അതിര്‍ത്തിയിലുള്ള പെസോച്ചിന്‍, ബബാലിയ, ബേസ്ലിയുഡോവ്ക എന്നീ ഗ്രാമങ്ങളിലേക്ക് ആറു മണിക്കു മുമ്പ് മാറിക്കൊള്ളാനാണ് നിര്‍ദേശം.

നേരത്തെ അന്ത്യശാസനം നല്‍കി യുക്രൈനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും എംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹാര്‍കിവില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് എംബസിയുടെ നിര്‍ദേശം.

കേന്ദ്ര സര്‍ക്കാര്‍ രക്ഷാ ദൗത്യത്തിനുള്ള പുതിയ സാധ്യതകള്‍ പരിശോധിക്കുന്നതിനിടേയാണ് എംബസി നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.
ഹാര്‍കിവില്‍ കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ കൊല്ലപ്പെട്ടിരുന്നു. ബങ്കറില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു നവീനുനേരെ ഷെല്ലാക്രമണമുണ്ടായത്.

ഏകദേശം നാലായിരം ഇന്ത്യക്കാരാണ് ഹാര്‍കിവ്, സുമി നഗരങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Content Highlights: Urgently leave Kharkiv today, Indian embassy tells citizens

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented