പാസ്‌പോര്‍ട്ട് വേണ്ട, ലൈസന്‍സും; ജന്മദിനം രണ്ട്: രാജാവാകുന്ന ചാള്‍സിന് ലഭിക്കുക അസാധാരണ അവകാശങ്ങള്‍


ചാൾസ് രാജാവും പത്‌നിയും |ഫോട്ടോ:AP

ലണ്ടന്‍: അമ്മ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് യു.കെയുടേയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടേയും തലപ്പത്തെത്തിയതോടെ ചാള്‍സ് രാജാവിന് ലഭിക്കുക അസാധാരണമായ ചില അവകാശങ്ങള്‍. യാത്രകള്‍ നടത്താന്‍ പാസ്‌പോര്‍ട്ട് വേണ്ട, വാഹനങ്ങളോടിക്കാന്‍ ലൈസന്‍സ് വേണ്ട, വര്‍ഷത്തില്‍ രണ്ടുതവണ ജന്മദിനം ആഘോഷിക്കാം- തുടങ്ങിയ അവകാശങ്ങളാണ് രാജാവായതോടെ ചാള്‍സിനെ തേടിയെത്തിയിരിക്കുന്നത്.

പാസ്‌പോര്‍ട്ടും ലൈസന്‍സും വേണ്ട

ഏത് വിദേശ രാജ്യങ്ങളിലേക്കാണെങ്കിലും പാസ്‌പോര്‍ട്ടില്ലാതെ ചാള്‍സ് രാജാവിന് യാത്ര നടത്താം. രാജ്യത്ത് യാത്രാരേഖകള്‍ അടിച്ചിറക്കുന്നത് രാജാവിന്‍റെ പേരിലാണ് എന്നതിനാലാണ് രാജാവിന് മറ്റു രേഖകളുടെ ആവശ്യമില്ലാത്തത്. എന്നാല്‍, മറ്റു രാജകുടുംബാംഗങ്ങള്‍ക്ക് ഈ അവകാശം ലഭിക്കില്ല.

ഇതേ കാരണങ്ങള്‍ക്കൊണ്ടുതന്നെ അദ്ദേഹത്തിന് വാഹനം ഓടിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സിന്റേയും ആവശ്യമില്ല. ബ്രിട്ടണില്‍ ലൈസന്‍സില്ലാതെ വാഹനം ഓടിക്കാന്‍ അനുമതിയുള്ള ഏക വ്യക്തി രാജാവാണ്‌.

രണ്ട് ജന്മദിനം

ചാള്‍സിന്റെ അമ്മ എലിസബത്ത് രാജ്ഞിക്ക് രണ്ട് ജന്മദിനങ്ങള്‍ ഉണ്ടായിരുന്നു. ഏപ്രില്‍ 21-ന് അവരുടെ യഥാര്‍ത്ഥ ജന്മദിനവും ജൂണിലെ രണ്ടാമത്തെ ചൊവ്വാഴ്ച ഔദ്യോഗിക പൊതു ആഘോഷവുമായിരുന്നു.

ചാള്‍സിന്റെ യഥാര്‍ത്ഥ ജന്മദിനം നവംബര്‍ 14-നാണ്. ഈ സമയം ശൈത്യകാലമായതിനാല്‍ പൊതു ആഘോഷങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് വേനല്‍ കാലത്ത് ഒരു തീയതി ഇതിനായി പ്രഖ്യാപിച്ചേക്കും.

1,400-ല്‍ അധികം സൈനികരും 200 കുതിരകളും 400 സംഗീതജ്ഞരും ഉള്‍പ്പെടുന്ന വര്‍ണാഭമായ പൊതു ആഘോഷ പരിപാടികളാകും സംഘടിപ്പിക്കുക. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് രാജകുടുംബാംഗങ്ങളെ സാക്ഷിയാക്കി വ്യോമസേനയുടെ ഒരു ഫ്‌ളൈപാസ്സോടെയാണ് നടപടികള്‍ അവസാനിപ്പിക്കുക.

വോട്ടും രാഷ്ട്രീയവും പാടില്ല

ബ്രിട്ടീഷ് രാജാവിന് പൊതു തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാവില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ അവര്‍ രാഷ്ട്രീയ കാര്യങ്ങളില്‍ കര്‍ശനമായി നിഷ്പക്ഷത പാലിക്കണമെന്നാണ് നിബന്ധന.

അതേസമയം, പാര്‍ലമെന്റ് സമ്മേളനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനത്തിലും പാര്‍ലമെന്റില്‍ നിന്നുള്ള നിയമനിര്‍മ്മാണത്തിന് അംഗീകാരം നല്‍കുന്നതിലും പ്രധാനമന്ത്രിയുമായി പ്രതിവാര ചര്‍ച്ചകള്‍ നടത്തുന്നതിലും അവര്‍ പങ്കാളികളാണ്.

അരയന്നങ്ങളുടേയും ഡോള്‍ഫിനുകളുടേയും അവകാശി

ബ്രിട്ടണിലെ ജനങ്ങളുടെ മാത്രം അധികാരിയല്ല രാജാവും രാജ്ഞിയും. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുടനീളവുമുള്ള തടാകങ്ങളിലും നദികളിലുമുള്ള മ്യൂട്ട് സ്വാന്‍ വിഭാഗത്തില്‍പ്പെട്ട അരയന്നങ്ങള്‍ രാജാവിന്റെ സ്വത്തായി കണക്കാക്കപ്പെടുന്നു.

എല്ലാ വര്‍ഷവും തേംസ് നദിയുടെ തീരങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ഒരു ചടങ്ങ് നടത്താറുണ്ട്. ബ്രിട്ടീഷ് ജലാശയങ്ങളിലെ സ്റ്റര്‍ജന്‍ (കടല്‍ക്കൂരി), ഡോള്‍ഫിനുകള്‍, തിമിംഗലങ്ങള്‍ എന്നിവയ്ക്കും രാജാവുമായി ബന്ധപ്പെട്ട പ്രത്യേകാവകാശമുണ്ട്.

ഔദ്യോഗിക കവി

ഓരോ പത്ത് വര്‍ഷത്തിലും ബ്രിട്ടീഷ് ഭരണാധികാരി പുരസ്‌കാര ജേതാവായിട്ടുള്ള ഒരു കവിയെ നിയമിക്കും. 17-ാം നൂറ്റാണ്ട് മുതല്‍ ഈ പാരമ്പര്യം നിലനില്‍ക്കുന്നുണ്ട്.

രാജ വാറന്റ്

രാജാവിന് ചരക്കുകളും സേവനങ്ങളും പതിവായി വിതരണംചെയ്യുന്ന കമ്പനികള്‍ക്ക് ചാള്‍സ് മൂന്നാമന്‍ രാജാവ് ഒരു റോയല്‍ വാറന്റ് നല്‍കും. കമ്പനികള്‍ക്ക് അവരുടെ ചരക്കുകളില്‍ രാജകീയ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ ഈ വാറണ്ട് അധികാരം നല്‍കുന്നു.

ബര്‍ബെറി, കാഡ്ബറി, ജാഗ്വാര്‍ കാര്‍സ്, ലാന്‍ഡ് റോവര്‍, സാംസങ്, വെയ്ട്രോസ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയവ റോയല്‍ വാറന്റുള്ള കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Content Highlights: Unusual rights of Charles III: No passport, No driving license and all the swans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented