യൂണൈറ്റഡ് നേഷന്‍സ്:  ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയൊ ഗുട്ടെര്‍സ് നിയമിതനായി. 2017 ജനവരി ഒന്നുമുതല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. 

നിലവിലെ സെക്രട്ടറി ജെനറല്‍ ബാന്‍ കി മൂണിന്റെ കാലാവധി ഡിസംബറോടെ അവസാനിക്കുമെന്നതിനാലാണ് ഗുട്ടെര്‍സിനെ തിരഞ്ഞെടുത്തത്. ജനവരി ഒന്നിന് ഇദ്ദേഹം സെക്രട്ടറി ജെനറലായി ചുമതല ഏറ്റെടുക്കും.

65 കാരനായ ഗുട്ടെര്‍സ് 1995 മുതല്‍ 2002 വരെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായിരുന്നു. തുടര്‍ന്ന് 2005 മുതല്‍ 2015 വരെ യുഎന്‍ അഭയാര്‍ഥി വിഭാഗം ഹൈക്കമ്മീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു.