കോവിഡ് പ്രതിരോധത്തില്‍ ഏകോപനമില്ല; ഒറ്റയ്ക്കുള്ള പോരാട്ടം ഗുണം ചെയ്യില്ല- യുഎന്‍ സെക്രട്ടറി ജനറല്‍


രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡെന്ന് രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഗുട്ടറിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡിനെ അതിജീവിക്കാന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശത്രുത അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്രതലത്തില്‍ സഹവര്‍ത്തിത്വം സ്ഥാപിക്കണമെന്നും ഗുട്ടറിസ് മാര്‍ച്ച് 23 ആഹ്വാനം ചെയ്തിരുന്നു

Image|Reuters

ജനീവ: കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ ആഗോളതലത്തില്‍ ഏകോപനത്തിന്റെ അഭാവമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്‌. ഒറ്റയ്ക്ക് നീങ്ങാനുള്ള നയം ചില രാജ്യങ്ങള്‍ പിന്തുടരുന്നത് വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുത്താനിടയാക്കുമെന്ന് ഗുട്ടെറസ്‌ മുന്നറിയിപ്പ് നല്‍കി.

ഒറ്റയ്ക്ക്‌ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സാഹചര്യത്തെ നിയന്ത്രണാതീതമാക്കുകയാണെന്നും ഗുട്ടെറസ്‌ പറഞ്ഞു. ആഗോള സഹവര്‍ത്തിത്വമാണ് കൊറോണയ്‌ക്കെതിരെയുള്ള പരിഹാരമാര്‍ഗമെന്ന് രാജ്യങ്ങള്‍ തിരിച്ചറിയണമെന്നും അസോസിയേറ്റ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ആദ്യം ചൈനയിലാരംഭിച്ച മഹാമാരി പിന്നീട് യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളിലേക്കും ഇപ്പോള്‍ തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ എന്നിവടങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. രോഗത്തിന്റെ രണ്ടാം തരംഗം ഏതു നിമിഷവും തുടങ്ങിയേക്കാമെന്നും ഗുട്ടെറസ്‌ പറഞ്ഞു.

ചികിത്സാ-പരിശോധനാരീതികള്‍, വാക്‌സിനുകള്‍ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട ആശയങ്ങളില്‍ രാജ്യങ്ങള്‍ ഏകീകരിച്ച് പ്രവര്‍ത്തിക്കുന്നത് കോവിഡിനെ തുടച്ചു നീക്കാന്‍ സഹായിക്കുമെന്നും ഗുട്ടെറസ്‌ അഭിപ്രായപ്പെട്ടു. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഉത്തരവാദിത്തം രാജ്യങ്ങള്‍ക്കിടയില്‍ ഏകോപിപ്പിക്കുന്നതിലൂടെ തൊഴില്‍ നഷ്ടം, അക്രമം, മനുഷ്യാവകാശലംഘനം തുടങ്ങി കോവിഡ് കാരണമുണ്ടായ ആഘാതം ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് ഗുട്ടെറസ്‌പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡെന്ന് രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഗുട്ടെറസ്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡിനെ അതിജീവിക്കാന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശത്രുത അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്രതലത്തില്‍ സഹവര്‍ത്തിത്വം സ്ഥാപിക്കണമെന്നും ഗുട്ടെറസ്‌ മാര്‍ച്ച് 23 ന്‌ ആഹ്വാനം ചെയ്തിരുന്നു.

ആഗോളതലത്തിലുള്ള സഹകരണത്തിന്റെ അഭാവം നിരാശയുളവാക്കുന്നതായും എന്നാല്‍ വരുംതലമുറയ്ക്ക് ഈ വിഷയത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ക്കിടയിലെ പരസ്പര ബഹുമാനവും ഐക്യവും വര്‍ധിപ്പിക്കുമെന്നും ലാഭേച്ഛയിലൂന്നിയല്ലാതെ സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്നും ഗുട്ടെറസ്‌ കൂട്ടിച്ചേര്‍ത്തു.

Content Highlights: UN chief criticises lack of global cooperation on Covid-19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented