-
ജെനീവ: ലോകരാജ്യങ്ങൾക്ക് കൊറോണ കാലത്ത് സഹായം നൽകിയതിന് ഇന്ത്യയെ പ്രകീർത്തിച്ച് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടെറസ്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് നല്‍കിയത് ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് നൽകിയത്.
വൈറസിനെതിരായ പോരാട്ടത്തിന് ആഗോളതലത്തിൽ ഐക്യദാര്‍ഢ്യം വേണമെന്ന് ഗുട്ടെറസ് പറഞ്ഞു. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധരാകാണം. ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുവർക്ക് സല്യൂട്ട് നൽകുന്നുവെന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജറിക് പറഞ്ഞു. ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സഹായം എത്തിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 55 രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ്. അമേരിക്ക, മൗറീഷ്യസ്, സീഷെൽസ് തുടങ്ങിയ നിരവധി രാജ്യങ്ങൾക്ക് ഇന്ത്യ ഇതിനകം മരുന്നുകൾ എത്തിച്ച് നൽകിയിട്ടുണ്ട്. അയൽ രാജ്യങ്ങളായ അഫ്ഗാനിസ്താൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ,മാലദ്വീപ്, ശ്രീലങ്ക,മ്യാന്മർ എന്നീ രാജ്യങ്ങൾക്കും ഇന്ത്യ സഹായം നൽകി.
ഇതിന് പുറമെ സാംബിയ, ഡൊമനികൻ ഡിപ്പബ്ലിക്, മഡഗാസ്കർ, ഉഗാണ്ട, ബുർകിന ഫാസോ, നൈജെർ, മാലി, കോംഗോ, ഈജിപ്ത്, അർമേനിയ,കസാഖ്സ്താൻ, ഇക്വഡോർ, ജമൈക, സിറിയ,ഉക്രൈൻ, ഛാഡ്, സിംബാബ്വെ, ജോർദാൻ, കെനിയ,നെതർലാൻഡ്, നൈജീരിയ, ഒമാൻ, പെറു എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്നകൾ കയറ്റി അയയ്ക്കും.
ഇന്ത്യ രണ്ട് ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകളാണ് ഡൊമനിക്കൻ റിപ്പബ്ലിക്കിന് നൽകുന്നത്. ഇതിൽ ഇന്ത്യയ്ക്ക് നന്ദി അർപ്പിച്ച് യുഎന്നിലെ ഡൊമനികൻ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധി ജോസ് സിംഗെർ ഇന്ത്യൻ പ്രതിനിധി സയീദ് അക്ബറുദീന് കത്ത് നൽകി.
Content Highlights:UN chief Antonio Guterres salutes India for helping others in fight against Covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..