Photo: https://twitter.com/lapatina_
കീവ്: റഷ്യൻ അധിനിവേശത്തിൽ തകർന്ന യുക്രൈൻ ജനതയുടെ ഹൃദയഭേദകമായ കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ സാധാരണ മനുഷ്യരുടെ ജീവിതം എത്ര അനിശ്ചിതത്വം നിറഞ്ഞതാണെന്ന് വ്യക്തമാക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം എന്ന ഭീതിയോടെ തന്റെ കുട്ടിയുടെ ശരീരത്തിൽ പേര് വിവരങ്ങൾ എഴുതിവെച്ച മാതാവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ചർച്ചയാകുന്നത്. ഒരു കൊച്ചുകുട്ടിയുടെ പുറംഭാഗത്ത് അവളുടെ പേരും ഫോൺ നമ്പറും വിലാസവുമെല്ലാം എഴുതിവെച്ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്.
പെൺകുട്ടിയുടെ മാതാവ് സാഷ മകോവിയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പ്രാദേശിക ഭാഷയിലുള്ള കുറിപ്പിനൊപ്പമാണ് സാഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഇവളെ അതിജീവിതയായി കണക്കാക്കി ആരെങ്കിലും സ്വാഗതം ചെയ്യണമെന്ന് ചിത്രത്തിന് അടിക്കുറിപ്പായി സാഷ എഴുതി.
Content Highlights: Ukrainian Mother Writes Family Details On Toddler's Back
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..