Photo: https://twitter.com/DefenceU
കീവ്: യുക്രൈനിൽ അധിനിവേശം തുടരുന്ന റഷ്യയുടെ മറ്റൊരു യുദ്ധക്കപ്പല്‍കൂടി തകർത്തതായി യുക്രൈൻ. പ്രതിരോധ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റഷ്യയുടെ കപ്പൽ തകർത്തതായി യുക്രൈൻ അവകാശപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്.
കരിങ്കടലിന് സമീപത്തായി റഷ്യയുടെ അധീനതയിലുള്ള സ്നേക്ക് ഐലൻഡിൽ വെച്ച് യുക്രൈന്റെ ഡ്രോൺ റഷ്യയുടെ കപ്പൽ തകർത്തു എന്നാണ് കീവിൽ നിന്നുള്ള അവകാശവാദം.
യുക്രൈനിന്റെ ബൈറക്തർ ടിബി2 മറ്റൊരു റഷ്യൻ കപ്പൽ കൂടി നശിപ്പിച്ചുവെന്ന് പ്രതിരോധ വകുപ്പിന്റെ ട്വീറ്റിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം നടത്തിയ മിസൈൽ ആക്രമണത്തിൽ റഷ്യയ്ക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചതെന്ന് യുക്രൈൻ അവകാശപ്പെട്ടിരുന്നു. ആക്രമണത്തിൽ റഷ്യയുടെ കപ്പല്‍ നശിച്ചതായും യുക്രൈൻ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും റഷ്യയുടെ ഒരു കപ്പൽ കൂടി തകർത്തു എന്ന് വ്യക്തമാക്കിക്കൊണ്ട് യുക്രൈൻ രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: Ukrainian drone destroys Russian ship near Snake Island in Black sea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..