യുക്രൈനിലെ 45 ലക്ഷംപേര്‍ ഇരുട്ടില്‍; അടിപതറുന്ന റഷ്യ വൈദ്യുത നിലയങ്ങള്‍ തകര്‍ക്കുന്നു - സെലന്‍സ്‌കി


Photo: AFP

കീവ്: യുക്രൈനിലെ ജനങ്ങളെ ഇരുട്ടിലാഴ്ത്തി യുദ്ധത്തിൽ ആധിപത്യം നേടാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രൈൻ പ്രസിഡന്റ് സെലെന്‍സ്‌കി. വൈദ്യുതി നിലയങ്ങള്‍ക്ക് നേരെയുള്ള റഷ്യൻ സൈന്യത്തിന്റെ ആക്രമണം മൂലം രാജ്യത്തെ 45 ലക്ഷത്തോളം ജനങ്ങൾക്ക് വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായി സെലെന്‍സ്‌കി പറഞ്ഞു. നേർക്കുനേരെയുള്ള പോരാട്ടത്തിൽ അടിപതറുന്നതിലാണ് റഷ്യ ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നതെന്നും ഈ നീക്കങ്ങൾ റഷ്യയുടെ ദൗർബല്യമാണ് വെളിപ്പെടുത്തുന്നതെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ സെലൻസ്കി കൂട്ടിച്ചേർത്തു.

യുക്രൈന്റെ ഭാ​ഗത്ത് നിന്ന് തുടർച്ചയായി തിരിച്ചടികൾ നേരിട്ടതോടെ കഴിഞ്ഞ ആഴ്ചകളില്‍ പ്രധാനന​ഗരങ്ങളിലെ പവർസ്റ്റേഷനുകൾ ലക്ഷ്യമാക്കി റഷ്യ വൻതോതിൽ മിസൈല്‍, ഡ്രോണ്‍ അക്രമങ്ങള്‍ നടത്തിയിരുന്നു. ഒരു മാസം കൊണ്ട് രാജ്യത്തിന്റെ വൈദ്യുതി വിതരണ ശൃഖലയുടെ മൂന്നിലൊന്ന് ഭാ​ഗം തകർക്കപ്പെട്ടതായും സെലെന്‍സ്‌കി അറിയിച്ചു. യുദ്ധത്തില്‍ തകര്‍ച്ചകള്‍ നേരിടാന്‍ തുടങ്ങിയതോടെ റഷ്യ മുന്‍നിര പോരാട്ടത്തില്‍ നിന്നും പിന്‍വലിഞ്ഞിരുന്നു. പകരം യുക്രൈന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേരെയാണ് ഇപ്പോഴത്തെ ആക്രമണം.



യുക്രൈന്റെ ഊര്‍ജ ശൃംഖലയ്ക്കുനേരെയാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് റഷ്യന്‍ പ്രതിരോധവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രൈനിലെ കെര്‍സണ്‍ മേഖലയില്‍ നിന്നും സേനയെ പിന്‍വലിക്കുന്നതായും റഷ്യന്‍ അധികാരികള്‍ അറിയിച്ചു. ഇത് റഷ്യൻ സൈനിക പിൻമാറ്റത്തെ സൂചിപ്പിക്കുന്നതായാണ് വിലയിരുത്തൽ. നഗരത്തെ തങ്ങളുടെ നിയന്ത്രണപരിധിയിൽ നിര്‍ത്തുന്നതിന് പകരം നിപ്രോ നദിയ്ക്ക് കുറുകെ പ്രതിരോധം തീര്‍ക്കുകയാണ് റഷ്യന്‍ സേന. ശീതകാലത്തിനുമുന്‍പേ തെക്ക്- കിഴക്കന്‍ മേഖലകളിൽ പ്രതിരോധം തീര്‍ക്കാനുള്ള നീക്കവും റഷ്യന്‍ സേനയുടെ ഭാഗത്തു നിന്നുണ്ട്.

റഷ്യന്‍ സേന പിടിച്ചെടുക്കുന്ന സ്ഥലങ്ങളില്‍ നിന്നും യുക്രൈന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നുണ്ട്. കെര്‍സണ്‍ പിടിച്ചെടുത്തത് യുദ്ധത്തിൽ റഷ്യന്‍ സേനയുടെ വലിയ നേട്ടമായാണ് കണക്കാക്കുന്നത്. പക്ഷെ ഈ ഭാ​ഗത്ത് യുക്രൈൻ പ്രതിരോധം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഈ ഭാ​ഗത്ത് ബാങ്കുകളും മ്യൂസിയങ്ങളും കൊള്ളയടിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.



Content Highlights: Ukraine war: Zelensky accuses Russia of 'energy terrorism'


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented