റഷ്യക്ക് പിഴയ്ക്കുന്നു; 6000 ചതുരശ്ര  കി.മി പ്രദേശം തിരിച്ചുപിടിച്ചെന്ന്‌ സെലന്‍സ്‌കി


യുക്രൈൻ സൈന്യം(ഫയൽ ഫോട്ടോ)-AFP

കീവ്: റഷ്യന്‍ നിയന്ത്രണത്തില്‍ നിന്നും 6000 ചതുരശ്ര കി.മി പ്രദേശം യുക്രൈന്‍ സൈന്യം തിരിച്ചുപിടിച്ചതായി പ്രസിഡന്റ് വൊളാദിമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. വീഡിയോ സന്ദേശത്തിലൂടെയാണ് സെലന്‍സ്‌കിയുടെ അവകാശവാദം. സൈനിക നീക്കം തുടരുമെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

ഹാര്‍കാവിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് ചില പ്രദേശങ്ങള്‍ നഷ്ടപ്പെട്ടതായി റഷ്യയും സമ്മതിക്കുന്നുണ്ട്. യുക്രൈനിന്റെ തിരിച്ചടി യുദ്ധത്തിലെ വലിയ മുന്നേറ്റമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

എന്നാല്‍ യുക്രൈനിന്റെ തെക്കന്‍മേഖലയിലെ ലുഹാന്‍സ്‌ക്, ഡൊണ്‍സ്റ്റെക്ക് എന്നീ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് സൈന്യത്തെ പുനക്രമീകരിക്കാന്‍ വേണ്ടി മേഖലയില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കുകയായിരുന്നുവെന്നാണ് മോസ്‌കോ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ അവകാശവാദത്തെ റഷ്യയില്‍ പോലും പരിഹാസത്തിന് വകയായി. പല സോഷ്യല്‍ മീഡീയാ ഉപഭോക്താക്കളും റഷ്യയുടെ അവകാശവാദത്തെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ചു.

24 മണിക്കൂറിനിടെ 20 അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് റഷ്യന്‍ പട്ടാളത്തെ യുക്രൈന്‍ തുരത്തി. അതേസമയം ഹാര്‍കാവില്‍ റഷ്യ പ്രത്യാക്രമണവും കടുപ്പിച്ചിട്ടുണ്ട്. മേഖലയില്‍ കര, വ്യോമാക്രമണങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. മേഖലയിലെ വൈദ്യുതി, ജലവിതരണ സംവിധാനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. നഗരമധ്യത്തിലെ പോലീസ് സ്‌റ്റേഷന്‍ ഷെല്ലാക്രമണത്തില്‍ തകരുകയും ഒരാള്‍ മരിക്കുകയും ചെയ്‌തെന്ന് പോലീസ് മേധാവി വൊളാദിമിര്‍ തിമോകോ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 24 ന് ആണ് റഷ്യന്‍ പ്രസിഡന്റ് വൊളാദിമിര്‍ പുടിന്‍ യുക്രൈനില്‍ സമ്പൂര്‍ണ അധിനിവേശത്തിന് ഉത്തരവിട്ടത്. രാജ്യത്തിന്റെ അഞ്ചിലൊന്ന് ഭാഗം ഇപ്പോഴും റഷ്യയുടെ കീഴിലാണ്.

Content Highlights: Ukraine war: We've retaken 6,000 sq km from Russia, says Zelensky


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented