പാലം തകര്‍ത്തതിലെ പ്രതികാരമെന്ന് പുതിന്‍; റഷ്യന്‍ ആക്രമണത്തില്‍ 14 മരണം, വിക്ഷേപിച്ചത് 84 മിസൈലുകള്‍


റഷ്യയുമായി യുദ്ധത്തിലേർപ്പെട്ടിട്ടുള്ള ഒരു യുക്രൈനിയൻ ടാങ്ക് |ഫോട്ടോ:AFP

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിലുള്‍പ്പെടെ വിവിധ പട്ടണങ്ങളില്‍ റഷ്യയുടെ കനത്ത മിസൈല്‍വര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ജൂണിനുശേഷമുണ്ടായ ഏറ്റവും തീവ്രമായ ആക്രമണത്തില്‍ തിങ്കളാഴ്ചമാത്രം 84 മിസൈലുകള്‍ റഷ്യ പ്രയോഗിച്ചതായും ഇതില്‍ 43 എണ്ണം പ്രതിരോധിച്ചതായും യുക്രൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യന്‍ നടപടിയെ യുഎസും ഐക്യരാഷ്ട്ര സഭയും അപലപിച്ചു.

ഒരു സര്‍വകലാശാലയും കുട്ടികളുടെ കളിസ്ഥലവും ഉള്‍പ്പെടെയുള്ള സൈനികേതര ലക്ഷ്യങ്ങളില്‍ റഷ്യന്‍ മിസൈലുകള്‍ പതിച്ചതായും ക്രൂരമായ ആക്രമണമാണ് നടന്നതെന്നും യുഎസ് ചൂണ്ടിക്കാട്ടി. യുക്രൈന് തുടര്‍ന്നും തങ്ങള്‍ സൈനിക സഹായം നല്‍കുമെന്നും യുഎസ് വ്യക്തമാക്കി.ആക്രമണം തന്നെ ഞെട്ടിച്ചുവെന്ന് റഷ്യന്‍ നടപടിയെ അപലപിച്ചുകൊണ്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെര്‍ച് പാലം കഴിഞ്ഞദിവസം യുക്രൈന്‍ സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു. ഇതിനുള്ള പ്രതികാരമാണ് റഷ്യയുടെ ആക്രമണമെന്നാണ് റഷ്യന്‍ പ്രസിഡന്റ് പുതിന്‍ പറയുന്നത്. യുക്രൈന്റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള മറുപടിയാണിത്. അതിര്‍ത്തിയില്‍നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള കുര്‍സ്‌ക് ആണവ നിലയത്തിനുനേരെ യുക്രൈന്‍ മൂന്നുതവണ ആക്രമണം നടത്തിയെന്നും തുര്‍ക് സ്ട്രീം വാതക പൈപ്പ്ലൈന്‍ തകര്‍ക്കാന്‍ ശ്രമിച്ചെന്നും പുതിന്‍ ആരോപിച്ചു.

നിരവധി നഗരങ്ങള്‍ ആക്രമിക്കപ്പെട്ടെന്നും യുക്രൈനെ തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ആരോപിച്ചു. റഷ്യ ലക്ഷ്യമിടുന്നത് ഊര്‍ജ വിതരണ സംവിധാനങ്ങളെയും സാധാരണക്കാരായ ജനങ്ങളെയുമാണെന്ന് സെലെന്‍സ്‌കി പറഞ്ഞു.

Content Highlights: Ukraine war-US condemns 'brutal' Russian strikes on Ukraine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented