ഖേര്‍സണില്‍ സ്ഥിതി ദുഷ്‌കരം: യുക്രൈനില്‍ കനത്തതിരിച്ചടി നേരിടുന്നെന്ന് സമ്മതിച്ച് റഷ്യന്‍ കമാന്‍ഡര്‍


സെർജി സുറോവികിൻ

മോസ്‌കോ: ആഴ്ചകള്‍ക്ക് മുമ്പ് റഷ്യ പിടിച്ചെടുത്ത ഖേര്‍സണ്‍ അടക്കമുള്ള നഗരങ്ങളില്‍ യുക്രൈന്‍ സൈന്യം കനത്ത തിരിച്ചടിയാണ് നല്‍കുന്നതെന്ന് തുറന്ന് സമ്മതിച്ച റഷ്യന്‍ സൈനിക മേധാവി.
തെക്കന്‍ നഗരമായ ഖേര്‍സണിന്റെ സ്ഥിതി വളരെ മോശമായേക്കുമെന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണെന്നും റഷ്യന്‍ കമാന്‍ഡര്‍ ജനറല്‍ സെര്‍ജി സുറോവികിന്‍ പറഞ്ഞു. യുക്രൈന്‍ സൈന്യത്തിന്റെ റോക്കറ്റാക്രമണത്തില്‍ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപൂര്‍വ്വമായിട്ടാണ് റഷ്യ ഇത്തരത്തില്‍ തിരിച്ചടികള്‍ തുറന്ന് സമ്മതിക്കാറുള്ളത്. റഷ്യയിലെ ഒരു ചാനലിനോട് സംസാരിക്കവെയാണ് സൈനിക മേധാവി ഇക്കാര്യം പറഞ്ഞത്.

'എല്ലാത്തിനുമുപരി ജനങ്ങളെ ഖേര്‍സണില്‍നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ റഷ്യന്‍ സൈന്യം ആവശ്യമായതെല്ലാം ചെയ്യും' റഷ്യന്‍ കമാന്‍ഡര്‍ പറഞ്ഞു. നഗരം വിടുന്നതിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്താന്‍ റഷ്യന്‍ അധികൃതര്‍ ഖേര്‍സണന്‍ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. 'കഴിയുന്നത്ര വേഗത്തില്‍ ഒഴിഞ്ഞുമാറണം. നിപ്പര്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ളവരുടെ സ്ഥിതി വളരെ ദുഷ്‌കരമായ സ്ഥിതിയിലാണ്‌' സെര്‍ജി സുറോവികിന്‍ ടെലിഗ്രാം ശബ്ദസന്ദേശത്തിലൂടെ പങ്കുവെച്ചു.റഷ്യ അധിനിവേശത്തിലൂടെ പിടിച്ചടുത്ത യുക്രൈന്റെ ഒരേയൊരു പ്രാദേശിക തലസ്ഥാനമാണ് ഖേഴ്സണ്‍. ഇത് കൂടാതെ മറ്റു മൂന്ന് യുക്രൈന്‍ പ്രദേശങ്ങള്‍കൂടി പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല.

യുദ്ധത്തിന് മുമ്പ് 3 ലക്ഷത്തിനടുത്തായിരുന്നു ഖേര്‍സണിലെ ജനസംഖ്യ. അതില്‍ പകുതിയോളം പേര്‍ ഇവിടെ നിന്നും പലായനം ചെയ്തുവെന്നാണ് യുക്രൈന്‍ കണക്കാക്കുന്നത്.

Content Highlights: Ukraine war-Russia admits Kherson 'tense' under shelling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented