തപാൽ സ്റ്റാമ്പ് | Photo: twitter.com/ukrposhta/status
കീവ്: റഷ്യന്‍ അധിനിവേശത്തിന്റെ തുടക്കത്തില്‍ സര്‍പ്പ ദ്വീപില്‍ പ്രതിരോധിച്ചുനിന്ന സൈനികര്‍ക്ക് ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി യുക്രൈന്. സര്‍പ്പ ദ്വീപില്‍ പ്രതിഷേധം ഉയര്‍ത്തിയ ഒരു സൈനികന്റെ ചിത്രമാണ് ഒരു സ്റ്റാമ്പിലുള്ളത്. യുക്രൈന് തപാല്‍ വകുപ്പ് ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരത്തില്‍ വിജയിച്ച ഡിസൈനാണ് സ്റ്റാമ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഫെബ്രുവരി 24-ന്, റഷ്യന്‍ യുദ്ധക്കപ്പല്‍ സര്‍പ്പ ദ്വീപിലെ സൈനികരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭീഷണി വകവെക്കാതെ അശ്ലീല ആംഗ്യം കാട്ടി ദ്വീപില്‍ റഷ്യന്‍ സൈകരോട് പോയി പണിനോക്കാന്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. കീഴടങ്ങാന്‍ കൂട്ടാക്കാത്ത 13 സൈനികരേയും റഷ്യന്‍ സൈന്യം വധിച്ചെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും റഷ്യന്‍ സേനയുടെ തടവിലാണെന്നും വാര്‍ത്തകളുണ്ട്.
ലിവിവില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് ബോറിസ് ഗ്രോയെ വിജയിയായി യുക്രൈന് വിദേശകാര്യ മന്ത്രി ട്വിറ്ററില്‍ പ്രഖ്യാപിച്ചു. ആര്‍ട്ടിസ്റ്റ് ബോറിസ് ഗ്രോയുടെ രേഖാചിത്രത്തിനാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതെന്നും ഇത് ഉടന്‍ തന്നെ തപാല്‍ കമ്പനി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. യുക്രൈനികളുടെ മാനസികാവസ്ഥയും പോരാട്ടവീര്യവും ഉയര്‍ത്തുന്നതിനും വിദേശികളുടെ ശ്രദ്ധ രാജ്യത്തിന് കൂടുതല്‍ ലഭിക്കുന്നതിനുമാണ്
ഇത്തരത്തിലൊന്ന് തയ്യാറാക്കിയതെന്ന് ഗ്രോയും പറഞ്ഞു.
Content Highlights: Ukraine's New Stamp Honours Snake Island Soldiers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..