മൂന്ന് ദിവസം മുമ്പ് പുതിന്‍ റഷ്യക്കൊപ്പം ചേര്‍ത്ത പ്രദേശത്തേക്ക് യുക്രൈന്റെ വന്‍ മുന്നേറ്റം


ഫോട്ടോ: എ.പി

മോസ്‌കോ:മൂന്ന് ദിവസം മുമ്പ് പുതിന്‍ ഒപ്പുവെച്ച് റഷ്യക്കൊപ്പം ചേര്‍ത്ത പ്രദേശത്തേക്ക് യുക്രൈന്റെ വന്‍ മുന്നേറ്റം. ഖേര്‍സണിലാണ് റഷ്യന്‍ പ്രതിരോധം തകര്‍ത്ത് യുക്രൈന്‍സൈന്യം മുന്നേറിയത്. ഇത് റഷ്യ സ്ഥിരീകരിക്കുകയും ചെയ്തു.

യുക്രൈൻ സൈന്യം അലെക്സാൻഡ്രോവ്കയിലെ സോളോടയ ബാൽക്കയിൽ തങ്ങളുടെ പ്രതിരോധം തകർത്തതായി റഷ്യൻ പ്രതിരോധമന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. കനത്ത തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കീവിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.



യുക്രൈൻ സൈന്യം കിഴക്കൻ മേഖലയിൽ ശക്തമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണ് റഷ്യൻ സൈന്യം വ്യക്തമാക്കിയത്. "അസ്വസ്ഥമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതങ്ങനെ തന്നെ പറയേണ്ടിയിരിക്കുന്നു. തീർച്ചയായും ആ മേഖലകളിൽ വഴിത്തിരിവുണ്ടായിരിക്കുന്നു" യുക്രൈനിലെ ഖെർസൺ പ്രവിശ്യയിൽ റഷ്യ നിയോഗിച്ച നേതാവ് വ്ളാദിമിർ സാൽദോ റഷ്യൻ സ്റ്റേറ്റ് ടെലിവിഷനോട് വ്യക്തമാക്കി.

യുക്രൈനിലെ ഖേർസൻ, ഡൊണെറ്റ്‌സ്ക്, ലുഹാൻസ്ക്, സാഫോറീസിയ എന്നീ പ്രദേശങ്ങൾ ഔദ്യോഗികമായി റഷ്യക്ക് സ്വന്തമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുതിൻ പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിലെ യുക്രൈൻ വിമത ഭരണകൂടത്തിന്റെ തലവന്മാർ റഷ്യയുമായി ലയനഉടമ്പടി ഒപ്പിടുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ ഖെർസൻ ഇപ്പോൾ യുക്രൈൻ തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളാണ് നടത്തിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്.

Content Highlights: Ukraine Punches Through Russian Lines In Biggest Advance Since War Began


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented