സെലൻസ്കി, പുടിൻ | ഫോട്ടോ: എ.പി, എ.എഫ്.പി.
ഡാവോസ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുതിന് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ തനിക്കു സംശയമുണ്ടെന്ന് യുക്രൈന് പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്കി. റഷ്യയുമായുള്ള യുക്രൈന്റെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സെലന്‍സ്കിയുടെ പരാമര്‍ശം. ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നടന്ന സ്വകാര്യ ചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
'ആരോട് സംസാരിക്കണമെന്നോ എന്തിനേക്കുറിച്ചു സംസാരിക്കണമെന്നോ കൃത്യമായ ധാരണ എനിക്കില്ല. ഇടയ്ക്കിടയ്ക്ക് സ്ക്രീനില്‍ പ്രത്യക്ഷപ്പെടാറുള്ള ആള് റഷ്യന്‍ പ്രസിഡന്റുതന്നെ ആണോ എന്ന് ഉറപ്പില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. അദ്ദേഹം തന്നെയാണോ റഷ്യയെ നിയന്ത്രിക്കുന്നത്? അല്ലെങ്കില്‍ മറ്റാരാണ്? ആരുമായാണ് സമാധാന ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും അറിയില്ല', സെലന്‍സ്കി പറഞ്ഞു.
സെലന്‍സ്കിയുടെ പ്രസംഗത്തിനു പിന്നാലെ ഇതിന് മറുപടിയുമായി റഷ്യന്‍ നേതാക്കള്‍ രംഗത്തെത്തി. 'സെലന്‍സ്കിയ്ക്കും യുക്രൈനും വലിയ പ്രശ്നമാണ് റഷ്യയും പുതിനുമെന്ന് വ്യക്തമാണ്. റഷ്യയും പുതിനും നിലനില്‍ക്കരുതെന്നാണ് സെലന്‍സ്കിയുടെ ആഗ്രഹം. റഷ്യയും പുതിനും ഇനിയും നിലനില്‍ക്കുമെന്ന് സെലന്‍സ്കി എത്രയുംപെട്ടെന്ന് തിരിച്ചറിയുന്നതാകും യുക്രൈനെ പോലെ ഒരു രാജ്യത്തിനു നല്ലത്', റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
Content Highlights: ukraine president volodymer zelensky, russian president vladimir putin. ukraine russia war
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..