'ഭൂമിയില്‍ നിന്ന് ഞങ്ങളെ തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നത്'; പ്രതികരണവുമായി സെലന്‍സ്‌കി


യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നടന്ന സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചുവെന്നും 24-ലിലധികം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വിവരം. കീവിലെ ഷെവ്‌ചെന്‍കിവിസ്‌കി ജില്ലയില്‍ പലതവണ സ്‌ഫോടനം നടന്നതായി കീവ് മേയര്‍ ട്വീറ്റ് ചെയ്തിരുന്നു.

Photo: AFP

കീവ്: ഭൂമിയില്‍ നിന്ന് യുക്രൈന്‍ ജനതയെ തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. തിങ്കളാഴ്ച രാവിലെ കീവില്‍ നടന്ന സ്ഫോടനത്തിനോട് പ്രതികരിക്കുകയായി യുക്രൈന്‍ പ്രസിഡന്റ്. തങ്ങളെ തകര്‍ക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും സെലന്‍സ്‌കി ആരോപിച്ചു.

യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നടന്ന സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചുവെന്നും 24-ലിലധികം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വിവരം. കീവിലെ ഷെവ്‌ചെന്‍കിവിസ്‌കി ജില്ലയില്‍ പലതവണ സ്‌ഫോടനം നടന്നതായി കീവ് മേയര്‍ ട്വീറ്റ് ചെയ്തിരുന്നു. സ്ഫോടനത്തില്‍ കാറുകള്‍ക്ക് തീപിടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കീവിന് പുറമെ മറ്റു ചില പ്രദേശങ്ങളിലും സ്ഫോടനം നടന്നുവെന്ന് യുക്രൈനിലെ പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്. ക്രൈമിയയുമായി ബന്ധപ്പിക്കുന്ന പാലം തകര്‍ത്ത യുക്രൈന്റെ നടപടി ഭീകര പ്രവര്‍ത്തനമാണെന്ന് വ്‌ളാഡിമിര്‍ പുതിന്‍ നേരത്തെ ആരോപിച്ചിരുന്നു. തെക്കന്‍ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള റഷ്യയുടെ പ്രധാന വിതരണശൃംഖലയാണ് സ്ഫോടനത്തില്‍ ഭാഗികമായി തകര്‍ന്ന കെര്‍ച്ച് പാലം. സ്‌ഫോടനത്തില്‍ റോഡിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് കടലില്‍ വീണിരുന്നു. ഇതിലൂടെ യാത്രചെയ്യുകയായിരുന്ന മൂന്നുപേര്‍ കൊല്ലപ്പെട്ടു. സമാന്തര റെയില്‍പ്പാളത്തിലൂടെ നീങ്ങുകയായിരുന്ന തീവണ്ടിയിലെ ഏഴോളം എണ്ണ ടാങ്കറുകള്‍ക്കും തീപിടിച്ചിരുന്നു.

പാലത്തിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം യുക്രൈന്‍ ഏറ്റെടുത്തില്ലെങ്കിലും റഷ്യയെ പരിഹസിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. സ്‌ഫോടനത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ ഉത്തരവിട്ട റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ പാലത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. തിങ്കളാഴ്ച സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗങ്ങളുമായി പുതിന്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് കീവില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്.

Content Highlights: ukrain president zelensky says russia trying to wipe us off the face of earth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented