'തിരിച്ചടികള്‍ ഞങ്ങളെ ശക്തരാക്കും'; മെഴുകുതിരികള്‍ തെളിച്ച് തളരാതെ യുക്രൈന്‍ ജനത


റഷ്യന്‍ വ്യോമാക്രമണം യുക്രൈനില്‍ രൂക്ഷമായ വൈദ്യുതി തടസ്സമാണ് സൃഷ്ടിച്ചത്. വൈദ്യുതി നിലയങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു.

മെഴുകുതിരി വെളിച്ചത്തിൽ ഭക്ഷണം കഴിക്കുന്നവർ| Photo ABC

കീവ് (യുക്രൈന്‍): റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടിട്ടും തളരാതെ യുക്രൈന്‍ ജനത. തലസ്ഥാനമായ കീവിലെ റെസ്‌റ്റോറന്റുകളില്‍ മെഴുകുതിരി വെളിച്ചത്തില്‍ ഭക്ഷണം കഴിച്ച് സുഹൃത്തുക്കളും ബന്ധുക്കളുമായി അവര്‍ പരസ്പരം സൗഹൃദം പങ്കിട്ടു. 'നോക്കൂ മെഴുകുതിരി വെളിച്ചത്തില്‍ ഞങ്ങളുടെ കുട്ടികള്‍ ഓടി നടക്കുന്നു,. മുതിര്‍ന്നവര്‍ പരസ്പരം തമാശ പറഞ്ഞു ചിരിക്കുന്നു. ഒരു യുദ്ധത്തിനും ഞങ്ങളെ തോല്‍പ്പിക്കാനാവില്ല, ഏതു പ്രതിസന്ധിയേയും തരണം ചെയ്യും'- ഭക്ഷണം കഴിക്കാനെത്തിയവര്‍ പറഞ്ഞു.

റഷ്യന്‍ വ്യോമാക്രമണം യുക്രൈനില്‍ രൂക്ഷമായ വൈദ്യുതി തടസ്സമാണ് സൃഷ്ടിച്ചത്. വൈദ്യുതി നിലയങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. അതിനിടെ കീവിലെ ഒരു ഭക്ഷണശാല സംഘടിപ്പിച്ച പ്രതിഷേധമാണ് ലോകശ്രദ്ധ നേടിയത്. വൈദ്യുതി മുടങ്ങിയപ്പോള്‍ മേശകളിലെല്ലാം മെഴുകുതിരി തെളിച്ച് അവര്‍ ഭക്ഷണം വിളമ്പി. മെഴുകുതിരിയുടെ വെളിച്ചത്തില്‍ ജനങ്ങള്‍ ഭക്ഷണം ആസ്വദിച്ചു. റഷ്യ നല്‍കുന്ന ഓരോ തിരിച്ചടിയും തങ്ങളെ കൂടുതല്‍ ശക്തരാക്കുകയാണെന്ന് അവര്‍ പറഞ്ഞു.



റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ യുക്രൈനിലെ 30 ശതമാനത്തോളം വൈദ്യുതി നിലയങ്ങളും തകരാറിലായി. അതോടെ വൈദ്യുതി ക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഇലക്ട്രിക് വാഹനങ്ങളെല്ലാം സര്‍വീസ് നിര്‍ത്തി വെച്ചു. രാജ്യം ഇരുട്ടിലായതോടെ വ്യാപാര സ്ഥാപനങ്ങളും ഭക്ഷണശാലകളുമെല്ലാം അടച്ചിടേണ്ട സാഹചര്യത്തിലാണ് വേറിട്ട പ്രതിഷേധം.


Content Highlights: ukaraine, russia, war, protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented