58കാരിയുടെ മൃതശരീരം കണ്ടെത്തിയത് രണ്ട് കൊല്ലത്തിന് ശേഷം; അസ്ഥികള്‍ റൂമിനുള്ളിലെ സോഫയിൽ


പ്രതീകാത്മകചിത്രം | Photo: Mathrubhumi

ലണ്ടന്‍; അമ്പത്തിയെട്ടുകാരിയുടെ മൃതദേഹം ആരുമറിയാതെ ഫ്‌ളാറ്റിനുള്ളില്‍ കിടന്നത് രണ്ട് വര്‍ഷത്തോളം. ഷീല സെലിയോന്‍ എന്ന ലണ്ടന്‍ സ്വദേശിനിയുടെ മൃതദേഹമാണ് രണ്ട് വര്‍ഷത്തോളം റൂമിനുള്ളിലിരുന്നത്. മാത്രമല്ല ഷീലയുടെ അസ്ഥികൂടം കണ്ടെത്തുന്നതുവരെ അവര്‍ താമസിച്ചിരുന്ന ഫ്ളാറ്റിന് ഹൗസിങ് അസ്സോസിയേഷന്‍ വാടക കൈപറ്റിയിരുന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു.

പെക്കാമിലെ ഫളാറ്റിലെ ലിവിങ് റൂമിലെ സോഫയിലാണ് ഇക്കൊല്ലം ഫെബ്രുവരിയില്‍ ഷീലയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദന്തസംബന്ധമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയ ഭൗതികാവശിഷ്ടങ്ങള്‍ ഷീലയുടേതാണെന്ന് തിരിച്ചറിഞ്ഞത്. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ഹൗസിങ് സൊസൈറ്റി ഖേദം പ്രകടിപ്പിച്ചു.

ശരീരാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കാരണം ഷീലയുടെ മരണകാരണം കണ്ടെത്തുക അസാധ്യമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് ഉദരസംബന്ധമായ ഗുരുതരരോഗമുണ്ടായിരുന്നതായി ലണ്ടനിലെ സൗത്ത് കൊറോണര്‍ കോടതി വ്യക്തമാക്കി. 'എല്ലാ മരണവും ദുഃഖകരമാണ്. ആരുമറിയാതെ രണ്ട് കൊല്ലത്തോളം മരിച്ചുകിടക്കുക എന്നതും അതിന്റെ കാരണം 2022ല്‍ കണ്ടെത്തുക എന്നതും അതിലേറെ ദുഷ്‌കരമാണ്'. അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ജൂലിയന്‍ മോറിസ് പ്രതികരിച്ചു.

ജനവാസകേന്ദ്രത്തിലെ ഒരു ഫ്ളാറ്റില്‍ ദീര്‍ഘകാലത്തോളം ഷീലയുടെ ആരുമറിയാതെ മൃതശരീരം കിടന്നതിനാലാണ് ഈ കേസ് ഇത്രയേറെ വാര്‍ത്താപ്രാധാന്യം നേടിയത്. 2019 ഓഗസ്റ്റിലാണ് ഷീലയെ അവസാനമായി ജീവനോടെ കണ്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഡോക്ടറെ കാണാന്‍ പോയതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഫ്‌ളാറ്റിലെ താമസക്കാരി മരിച്ച വിവരമറിയാന്‍ വൈകിയതില്‍ ഹൗസിങ് സൊസൈറ്റിക്കെതിരെ പ്രതിഷേധമുയര്‍ന്നിരു്ന്നു. ഷീലയുടെ മറ്റ് വരുമാനങ്ങളില്‍ നിന്നാണ് ഹൗസിങ് സൊസൈറ്റി വാടകയീടാക്കിയിരുന്നത്. 2020 ജൂലായില്‍ ഇവരുടെ ഗ്യാസ് കണക്ഷന്‍ സൊസൈറ്റി വിച്ഛേദിച്ചിരുന്നു. ഷീലയെ തിരഞ്ഞ് സമീപവാസികള്‍ ഹൗസിങ് സൊസൈറ്റിയേയും പോലീസിനേയും സമീപിച്ചിരുന്നെങ്കിലും ഷീലയെ കണ്ടതായുള്ള ചില മൊഴികളും മറ്റും പോലീസിനെ തുടരന്വേഷണത്തില്‍ നിന്ന് പിന്തിരിപ്പിച്ചതായും പ്രമുഖമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: UK, Woman's Body, Lay Undiscovered, For 2 Years, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented