രണ്ടാം ഡോസ് 8 ആഴ്ചകൾക്കുള്ളിൽ തന്നെ എടുക്കണം; തീരുമാനം മാറ്റി ബ്രിട്ടൻ


ബോറിസ് ജോൺസൺ Photo : AFP

ലണ്ടന്‍: ബ്രിട്ടനില്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കോവിഡ് വാക്‌സിന്റെ ഇരു ഡോസുകള്‍ക്കുമിടയിലുള്ള ഇടവേള കുറയ്ക്കുമെന്നും വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെള്ളിയാഴ്ച അറിയിച്ചു. എട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ രണ്ടാമത്തെ ഡോസ് എടുക്കണമെന്നാണ് പുതിയ നിർദേശം.

രണ്ട് വാക്‌സിന്‍ ഡോസുകള്‍ക്കുമിടയിലുള്ള ഇടവേള 12 ആഴ്ചകളായി വര്‍ധിപ്പിക്കാമെന്ന് നേരത്തെ കണക്കുകൂട്ടിയിരുന്നെങ്കിലും രോഗവ്യാപനം വര്‍ധിച്ചേക്കാമെന്ന റിപ്പോർട്ടിനെത്തുടര്‍ന്നുള്ള കരുതല്‍ നടപടിയാണിതെന്ന് ബോറിസ് ജോണ്‍സണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. വൈറസിന്റെ പുതിയ വകഭേദം കോവിഡിനെതിരെയുള്ള ബ്രിട്ടന്റെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എന്ത് നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും ലണ്ടനിലെ ചില ഭാഗങ്ങളിലും B1.617.2 വകഭേദം വളരെ വേഗത്തില്‍ വ്യാപിക്കാന്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അധികവ്യാപനം തടയാന്‍ നിര്‍ണായക നടപടി സ്വീകരിച്ചതായും മന്ത്രാലയം പറഞ്ഞു. പുതിയ വകഭേദം മൂലമുള്ള രോഗികളുടെ എണ്ണം 520 ല്‍ നിന്ന് ഈയാഴ്ച 1,313 ആയി വര്‍ധിച്ചതോടെ പ്രദേശിക നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

B1.617.2 വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നാണ് വിദഗ്ധരുടെ അനുമാനം. എന്നാല്‍ ഇതിന്റെ തീവ്രത എത്രത്തോളമാണെന്ന് കൃത്യമായ ധാരണയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പറഞ്ഞു. രാജ്യത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച പിന്‍വലിക്കാമെന്നായിരുന്നു നേരത്തെയുള്ള തീരുമാനമെങ്കിലും മേയ് 21 വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യത്താല്‍ കോവിഡ് വ്യാപനം വര്‍ധിക്കുകയോ ഭീഷണിയായി തീരുന്ന സാഹചര്യമോ ഉണ്ടായാല്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ബോറിസ് ജോണ്‍സണ്‍ സൂചിപ്പിച്ചു.

UK to reduce gap between two doses of Covid vaccine amid concerns over Indian variant

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented