ലണ്ടന്‍: ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്ള കോവിഡ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുമെന്ന് വ്യക്തമാക്കി ബ്രിട്ടണ്‍. ഇന്ത്യയുടെ കോവാക്‌സിന്‍, ചൈനയുടെ സിനോവാക്, സിനോഫാം എന്നീ വാക്‌സിനുകള്‍ക്കും ഇതിന്റെ ഭാഗമായി അംഗീകാരം നല്‍കും. 

നവംബര്‍ 22 മുതലാകും ഈ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഇന്ത്യ, യു.എ.ഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് ഇതിന്റെ നേട്ടം ലഭ്യമാകും.

രാജ്യത്തേക്കുള്ള യാത്രാ നിബന്ധനകള്‍ കൂടുതല്‍ ലളിതമാക്കാനും ബ്രിട്ടന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്ത്‌ നിന്ന് വരുന്ന 18 വയസ്സ് പൂര്‍ത്തിയായ രണ്ട് വാക്‌സിനുമെടുത്തവര്‍ ഇനി സ്വയം ക്വാറന്റൈന്‍ ചെയ്യേണ്ടെന്നും ബ്രിട്ടീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വ്യക്തമാക്കി.

Content Highlights: UK To Recognise Covaxin, No Quarantine For Fully Vaccinated Travellers