ഋഷി സുനാക്കോ, ലിസ് ട്രസോ?; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇന്നറിയാം


Rishi Sunak with Liz Truss | Photo: AP

ലണ്ടന്‍: ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്കോ വിദേശകാര്യമന്ത്രി ലിസ് ട്രസോ- ആരാകും ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെന്ന് ഇന്നറിയാം. തിങ്കളാഴ്ച പ്രാദേശികസമയം 12.30-ന് (ഇന്ത്യന്‍ സമയം വൈകീട്ട് 4.30) ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡി വിജയിയെ പ്രഖ്യാപിക്കും.

ലിസ് ട്രസിനാണ് ജയസാധ്യത കല്പിക്കുന്നത്. പാര്‍ട്ടിയുടെ രജിസ്റ്റര്‍ചെയ്ത 1.8 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ഓഗസ്റ്റ് ആദ്യം തുടങ്ങിയ വോട്ടിങ് വെള്ളിയാഴ്ച പൂര്‍ത്തിയായി. സുനാക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യത്തെ ബ്രിട്ടീഷ്-ഏഷ്യന്‍ വംശജനായ പ്രധാനമന്ത്രിയാകും അദ്ദേഹം. ട്രോസ്സ് ആണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും അവര്‍.

രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.മാരുടെ പിന്തുണ മുന്‍ ധനമന്ത്രിയായ ഋഷി സുനാക്കിനായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് ഇടിവ് സംഭവിച്ചു. ആദ്യ റൗണ്ട് വോട്ടിങ്ങില്‍ 358 എം.പി.മാരില്‍ 88 വോട്ടുകള്‍ നേടി ഋഷി ഒന്നാമതായിരുന്നു. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ എത്തിയപ്പോള്‍ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടിയിരുന്നു.

2020 ഫെബ്രുവരി 13-നാണ് ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ ഋഷി അംഗമാകുന്നത്. ബോറിസ് ജോണ്‍സണ്‍ വിവാദത്തില്‍പ്പെട്ടുലഞ്ഞതോടെ ജൂലൈ അഞ്ചിന് ഋഷി സ്ഥാനം രാജിവെച്ചിരുന്നു. യശ്വീര്‍-ഉഷാ സുനാക്ക് ദമ്പതിമാരുടെ മൂന്നുമക്കളില്‍ മൂത്തവനായി 1980 മേയ് 12-ന് സതാംപ്റ്റണിലാണ് ഋഷിയുടെ ജനനം. ഓക്സ്ഫഡ്, സ്റ്റാന്‍ഫോഡ് എന്നീ സര്‍വകലാശാലകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഋഷി, 2001-04 കാലയളവില്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാഷസില്‍ അനലിസ്റ്റായി ജോലി ചെയ്തു.

പിന്നീട് ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ദ ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിലും ജോലിനോക്കി. 2015 മേയിലാണ് റിച്ച്മണ്ടില്‍നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി ഋഷി സഭയിലെത്തുന്നത്. 2017-ലെ പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെയും സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയുടെയും മകള്‍ അക്ഷതയാണ് ഋഷിയുടെ ഭാര്യ.

Content Highlights: UK To Get New PM Today, Liz Truss Ahead Of Rishi Sunak In Race


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented