ബ്രിട്ടണില്‍ മരണസംഖ്യ 13,729 ആയി; ലോക്ക്ഡൗണ്‍ മൂന്ന് ആഴ്ച കൂടി നീട്ടി


-

ലണ്ടന്‍: കോവിഡ് 19 രോഗം വ്യാപിക്കുന്ന ബ്രിട്ടണില്‍ മൂന്നാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി. 24 മണിക്കൂറിനിടെ 861 പേര്‍ മരിക്കുകയും ആകെ മരണസംഖ്യ13,729 ആവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. ബ്രിട്ടണില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്.

സാമൂഹ്യ അകലം പാലിക്കുന്നതിനായി നിലവില്‍ തുടരുന്ന ലോക്ക്ഡൗണ്‍ അടക്കമുള്ള നടപടികള്‍ അടുത്ത മൂന്ന് ആഴ്ചകൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ലോക്ക്ഡൗണ്‍ ഇപ്പോള്‍ പിന്‍വലിച്ചാല്‍ അത് വളരെ നേരത്തെയായിപ്പോകുമെന്നും അത് ദോഷകരമായിത്തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവശ്യസാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള സ്ഥാപനങ്ങളൊഴികെ ബാക്കിയെല്ലാം അടച്ചിട്ടിരിക്കുകയാണ്. രണ്ടിലധികം പേര്‍ കൂട്ടംചേരുന്നതും നിരോധിച്ചിട്ടുണ്ട്.

ബ്രിട്ടണില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ ഇതുവരെയുള്ള നടപടിക്രമങ്ങള്‍ക്കൊണ്ട് സാധിച്ചിട്ടില്ല. 1600 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വൃദ്ധസദനങ്ങളില്‍ അടക്കം രോഗം പടര്‍ന്നിട്ടുണ്ട്. അതേസമയം, രോഗബാധ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഡൊമിനിക് റാബ് അവകാശപ്പെട്ടു.

എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിക്കുന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലിചെയ്യുന്ന 27 ആരോഗ്യപ്രവര്‍ത്തകരും കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗൗണ്‍, കൈയ്യുറകള്‍, മാസ്‌കുകള്‍ തുടങ്ങിയവ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം പരാതിപ്പെടുകയും ചെയ്തിരുന്നു.

പരിശോധന കൂടുതല്‍ വ്യാപിപ്പിക്കാതെ വൈറസ് ബാധ പിടിച്ചുനിര്‍ത്താനാവില്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. നിലവില്‍ പ്രതിദിനം 35,000 പേരെ പരിശോധിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പ്രതിദിനം ഒരുലക്ഷം പേരെയെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിക്കൂ എന്നാണ് വിലയിരുത്തല്‍.

Content Highlights: UK To Extend Coronavirus Lockdown For At Least 3 Weeks

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented