പ്രതീകാത്മക ചിത്രം Photo: P.T.I.
ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന്‍ വിഭാഗമായ ഐ.എസ്.-കെയ്‌ക്കെതിരേ ആക്രമണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് യു.കെ. അഫ്ഗാനില്‍ ഐ.എസ്.-കെയുടെ 2000-ല്‍ അധികം ഭീകരരുണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്.
വ്യാഴാഴ്ച അഫ്ഗാനിലെ ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം നടന്ന ചാവേറാക്രമണങ്ങളുടെ ഉത്തരവാദിത്വം ഐ.എസ്.-കെ ഏറ്റെടുത്തിരുന്നു. സ്‌ഫോടനത്തില്‍ 169 അഫ്ഗാന്‍ പൗരന്മാരും 13 യു.എസ്. സൈനികരും കൊല്ലപ്പെട്ടിരുന്നു.
ഐ.എസ്.-കെയ്‌ക്കെതിരേയുള്ള ആക്രമണങ്ങളില്‍ തങ്ങള്‍ പങ്കുചേരുമെന്ന് ഡെയ്‌ലി ടെലഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ ബ്രിട്ടീഷ് വ്യോമസേനാ മേധാവി സര്‍ മൈക്ക് വിങ്‌സ്റ്റണ്‍ പറഞ്ഞു. അഫ്ഗാനിലെ രക്ഷാദൗത്യം അവസാനിപ്പിച്ച് യു.എസ്., യു.കെ. സൈനികള്‍ മടങ്ങിയെത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാബൂള്‍ വിമാനത്താവളത്തില്‍ ഐ.എസ്.-കെ ആക്രണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്കൊപ്പം യു.കെ. ചേരും. എവിടെയൊക്കെ ഐ.എസ്.-കെ സാന്നിധ്യമുണ്ടോ അവിടെയെല്ലാം അവരുടെ ശൃംഖല തകര്‍ക്കാന്‍ ലഭ്യമായ വഴികള്‍ തേടുമെന്ന് അദ്ദേഹം പറഞ്ഞു.
Content highlights: uk ready to launch strikes against isis k in afghanistan official
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..