കടുത്ത ഊര്‍ജ പ്രതിസന്ധി; യുകെയിൽ പബ്ബുകൾ അടച്ചുപൂട്ടലിലേക്ക്


പ്രതീകാത്മക ചിത്രം

ലണ്ടന്‍: ഊര്‍ജ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ബ്രിട്ടണിലെ പബ്ബുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അടച്ചുപൂട്ടലിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഊര്‍ജക്ഷാമം വിലക്കയറ്റത്തിനിടയാക്കി, ഇത് പബ്ബ് വ്യവസായികളെ സാരമായി ബാധിച്ചു. ഈ വര്‍ഷം ബില്ലില്‍ മുന്നൂറു ശതമാനം വരെ വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് രാജ്യത്തെ മുന്‍നിര പബ്ബുടമകള്‍ വ്യക്തമാക്കി. പ്രവര്‍ത്തനത്തെ തന്നെ തടസ്സപ്പെടുത്തുന്നതാണ് ഈ വിലയെന്നും അടച്ചുപൂട്ടലിന്റെ വക്കിലാണ് പബ്ബുകളുള്ളതെന്നുമാണ് ഉടമകള്‍ പ്രതികരിക്കുന്നത്.



വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പബ്ബുടമകള്‍ സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഈ മേഖല വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്നും എല്ലാം പബ്ബുകളും പൂര്‍ണമായും അടച്ചുപൂട്ടേണ്ടി വരുമെന്നും അത് നൂറുകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് എത്തുമെന്നും പബ്ബ് ഉടമകള്‍ പറയുന്നു.

ചെറുകിട വ്യവസായികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും വലിയ വ്യാപാരികള്‍ ഇത്തരം പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിടേണ്ട സ്ഥിതിയാണെന്നും ഉടമകള്‍ പറയുന്നു.

പ്രതിസന്ധി മറികടക്കാന്‍ പല സ്ഥാപനങ്ങളും സര്‍ക്കാറിനോട് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. കോവിഡിനു പുറമെ പണപ്പെരുപ്പം, വില വര്‍ധന, നികുതി വര്‍ധന, അധിക ചെലവ് തുടങ്ങിയവയും ഈ ബിസിനസ്സ് മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.

കോവിഡ് മാഹാമാരിക്ക് ശേഷം രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുകെയില്‍ പത്ത് വര്‍ഷം മുന്‍പുള്ളതിനേക്കാളും 7000ത്തിലധികം പബ്ബുകളാണ് അടച്ചു പൂട്ടിയത്. വിനോദസഞ്ചാരമേഖലയേയും ഇത് ബാധിച്ചിട്ടുണ്ട്. 40,000ല്‍ താഴെ പബ്ബുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Content Highlights: UK Pubs Warn Of Mass Closures As Energy Crisis Deepens


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented