ഋഷി സുനക് സീറ്റ് ബെൽറ്റ് ഇല്ലാതെ പ്രത്യക്ഷപ്പെട്ട വീഡിയോ | Photo: Twitter/POLITlCSUK (Screengrab)
ലണ്ടന്‍: സീറ്റ്ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ലങ്കാഷയര്‍ പോലീസ് പിഴചുമത്തി.
കേസ് കോടതിയിലെത്തുംമുമ്പ് പിഴയടയ്ക്കുകയാണെങ്കില്‍ പതിനായിരത്തോളം രൂപയും, കോടതിയിലെത്തിയാല്‍ അമ്പതിനായിരം രൂപയുമായിരിക്കും പിഴയടയ്ക്കേണ്ടിവരുകയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സുനക് നേരത്തേ മാപ്പുപറഞ്ഞിരുന്നു.
വ്യാഴാഴ്ച സുനകിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് സീറ്റ്ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിക്കുന്ന വീഡിയോ പുറത്തുവന്നത്. ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെ കാറിന്റെ പിന്‍സീറ്റിലിരുന്ന് സുനക് തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളും ജനക്ഷേമപരിപാടികളും വിശദീകരിക്കുകയായിരുന്നു.
വീഡിയോ ചിത്രീകരിക്കാനായി കുറച്ചുസമയത്തേക്ക് സീറ്റ്ബെല്‍റ്റ് മാറ്റിയതാണെങ്കിലും തെറ്റ് അംഗീകരിക്കുന്നെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ജാഗ്രതക്കുറവ് സംഭവിച്ചതില്‍ സുനക് ഖേദം പ്രകടിപ്പിച്ചിരുന്നു.
Content Highlights: UK PM Rishi Sunak Gets Fined By Police For Not Wearing Seatbelt
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..