കാബൂള്‍ :  അഫ്ഗാനിസ്താനില്‍ കുന്തൂസിലെ എം.എസ്.എഫ് ആസ്പത്രിക്കുനേരെ നടത്തിയ ആക്രമണം സൈനികര്‍ക്ക് പറ്റിയ കൈപ്പിഴ ആയിരുന്നുവെന്ന് അമേരിക്കയുടെ ഖേദപ്രകടനം. താലിബാന്‍ ഭീകരര്‍ കൈയടക്കിയ സര്‍ക്കാര്‍ കെട്ടിടം ലക്ഷ്യമാക്കി പറന്നെത്തിയ എസി-130 യുദ്ധവിമാനത്തിലെ സൈനികര്‍ക്ക് തെറ്റുപറ്റിയതാണ് ആസ്പത്രിക്കുനേരെയുള്ള അക്രമണത്തിന് ഇടയാക്കിയതെന്ന് സൈന്യം വ്യക്തമാക്കി. 

ആസ്പത്രിക്ക് നേരെയുണ്ടായ ആക്രമണം ഒഴിവാക്കാമായിരുന്നുവെന്നും അഫ്ഗാനിലെ ഉയര്‍ന്ന് യു.എസ് സൈനിക കമാന്‍ഡര്‍ ജനറല്‍ ജോണ്‍ എഫ് കാംബെല്‍ പറഞ്ഞു. 

ഒക്ടോബര്‍ മൂന്നിന് നടന്ന ആക്രമണത്തില്‍ 30 പേരാണ് മരിച്ചത്. യുദ്ധനിയമങ്ങള്‍ പാലിക്കാതെയായിരുന്നു ആക്രമണം എന്നും വിമര്‍ശനമുയര്‍ന്നിരുന്നു. 

സൈനികരുടെ കൈപ്പിഴ ആദ്യം യു.എസ് അംഗീകരിച്ചിരുന്നില്ല. പിന്നീട് അന്വേഷണം നടത്തിയശേഷമാണ് ഖേദം പ്രകടിപ്പിച്ചത്.