മനില: ഫിലിപ്പൈന്‍സില്‍ നാശം വിതച്ച ഹൈമ ചുഴലിക്കാറ്റില്‍ 12 പേര്‍ മരിച്ചു. നാശനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തി വരികയാണെന്ന് ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ പറഞ്ഞു. മൂന്നുവര്‍ഷത്തിനിടെ രാജ്യത്ത് വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്.

വടക്കന്‍ പ്രദേശങ്ങളില്‍ ഹെക്ടറുകണക്കിന് കൃഷി നശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊര്‍ഡില്ലറ പ്രദേശത്താണ് എട്ടുപേര്‍ മരിച്ചതെന്ന് ദേശിയ ദുരന്തനിവാരണ കൗണ്‍സില്‍ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

225 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിലും മഴയിലും 50000 മുതല്‍ 60000 വരെ ഹെക്ടര്‍ കൃഷി നശിച്ചുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഹോങ്കോങ്ങിനോട് അടുക്കുന്ന ചുഴലിക്കാറ്റിന് ഇപ്പോള്‍ 100 കിലോമീറ്ററാണ് വേഗത.