കണ്ടെത്തിയ കപ്പൽ
ബൊഗോത്ത: നൂറ്റാണ്ടുകള്മുമ്പ് വന്‍ സ്വര്‍ണശേഖരവുമായി മുങ്ങിയ സ്പാനിഷ് കപ്പലിന് സമീപം രണ്ട് കപ്പലുകള്‍കൂടി കണ്ടെത്തിയതായി കൊളംബിയന്‍ അധികൃതര്‍. 1708-ലെ യുദ്ധകാലത്ത് സ്പെയിനിന്റെ സാന്‍ ജോസ് എന്ന കപ്പല്‍ ബ്രിട്ടീഷ് പട കടലില്‍ മുക്കി. ഇത് പിന്നീട് കണ്ടെത്തിയത് 2015-ലാണ്. കപ്പലില്‍നിന്ന് കിട്ടിയ സ്വര്‍ണശേഖരത്തിന് ഇന്ന് 1.3 ലക്ഷം കോടി രൂപയോളം മൂല്യമുണ്ട്. ഈ കപ്പലിന് സമീപത്തായാണ് ഇപ്പോള്‍ വേറെ രണ്ട് കപ്പലുകള്‍കൂടി കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കൂടുതല്‍ നിധിയുണ്ടോ എന്ന ആകാംക്ഷയിലാണ് ലോകം.
കൊളംബിയന്‍ നാവികസേന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്ന് പ്രസിഡന്റ് ഇവാന് ഡ്യൂക്ക് പറഞ്ഞു. സ്വര്‍ണക്കട്ടികള്‍, ആയുധങ്ങള്‍, നാണയങ്ങള്‍ എന്നിവയും അടിത്തട്ടില്‍ ചിതറിക്കിടക്കുന്നുണ്ട്. പുതുതായി കണ്ടെത്തിയ കപ്പലുകള്‍ക്ക് ഏകദേശം 200 വര്‍ഷം പഴക്കമുണ്ടാകുമെന്നാണ് അനുമാനം.
Content Highlights: columbia coast ships gold
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..