അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം | Photo: AFP
റോം: പരിശീലനപ്പറക്കലിനിടെ ഇറ്റാലിയന്‍ വ്യോമസേനയുടെ രണ്ട് ചെറു വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ചു. ഇരു വിമാനത്തിലെയും പൈലറ്റുമാര്‍ മരിച്ചു. ചൊവ്വാഴ്ച, വടക്കു പടിഞ്ഞാറന്‍ റോമിലാണ് സംഭവം.
U-208 പരിശീലന വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇരുവിമാനങ്ങളും കൂട്ടിയിടിച്ചതിന്റെ കാരണം വ്യക്തമല്ല. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനി, ഇരു പൈലറ്റുമാരുടെയും കുടുംബങ്ങളെയും ഇറ്റാലിയന്‍ വ്യോമസേനാ അംഗങ്ങളെയും അനുശോചനം അറിയിച്ചു.

ഒരു എന്‍ജിന്‍ മാത്രമുള്ള, ഭാരം കുറഞ്ഞ ചെറുവിമാനങ്ങളാണ് U-208. പൈലറ്റ് ഉള്‍പ്പെടെ അഞ്ചുപേരെയാണ് ഇതിന് വഹിക്കാനാവുക. 285 കിലോമീറ്ററാണ് പരമാവധിവേഗത.
Content Highlights: two italian air force planes collides in mid air killed both pilots
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..