പറന്നുയര്‍ന്നതിന് പിന്നാലെ കോക്പിറ്റില്‍ അടിപിടി; പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍


പ്രതീകാത്മകചിത്രം | File Photo: AFP

ജനീവ: വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ കോക്പിറ്റില്‍ കയ്യാങ്കളി നടത്തിയ രണ്ട് പൈലറ്റുമാരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത് എയര്‍ ഫ്രാന്‍സ് വിമാനകമ്പനി. ജനീവയില്‍നിന്ന് പാരീസിലേക്കുള്ള യാത്രാമധ്യേ ജൂണിലായിരുന്നു സംഭവം. ജൂണില്‍ നടന്ന സംഭവത്തിന്റെ അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയതെന്ന് എയര്‍ ഫ്രാന്‍സ് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാനിര്‍ദേശങ്ങളും പ്രോട്ടോക്കോളും പാലിക്കുന്നതില്‍ പൈലറ്റുമാര്‍ വീഴ്ച വരുത്തിയതായി അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

വിമാനം ജനീവയില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് കോക്പിറ്റില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. പരസ്പരം വസ്ത്രം പിടിച്ചുവലിക്കുകയും അടിക്കുകയും ചെയ്തു. ക്രൂ അംഗങ്ങള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നം അവസാനിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെ ക്രൂ അംഗങ്ങളില്‍ ചിലര്‍ കോക്പിറ്റില്‍ തന്നെയുണ്ടായിരുന്നു.

എന്നാല്‍ പൈലറ്റുമാര്‍ തമ്മിലുണ്ടായ കശപിശ വിമാനത്തിന്റെ സര്‍വീസിനെ ബാധിച്ചില്ലെന്ന് ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. വിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.

Content Highlights: Two Air France pilots broke into a fistfight inside cockpit midair, suspended


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented