ട്വിറ്റര്‍ അടച്ചുപൂട്ടലിലേക്കോ? കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ കൂട്ടരാജിയും; ഭയമില്ലെന്ന് മസ്‌ക്


4400 കോടി ഡോളറിന് ഏറ്റെടുത്ത ട്വിറ്ററില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മസ്‌ക് കൊണ്ടുവന്ന മാറ്റങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

Photo: AP, AFP

കാലിഫോര്‍ണിയ: ട്വിറ്ററില്‍നിന്നും കൂടുതല്‍ പേര്‍ രാജിവെച്ച് പോയാലും താന്‍ ആശങ്കപ്പെടുന്നില്ലെന്ന് കമ്പനിയുടെ പുതിയ ഉടമ ഇലോണ്‍ മസ്‌ക്. കമ്പനിയില്‍ കഠിനമായി ജോലിചെയ്യാന്‍ തയ്യാറാവുക അല്ലെങ്കില്‍ കമ്പനിയില്‍ തുടരേണ്ട എന്ന മസ്‌കിന്റെ അന്ത്യശാസനമാണ് ഒരു വിഭാഗം ജീവനക്കാരെ രാജിവെക്കാന്‍ പ്രേരിപ്പിച്ചത്. നൂറുകണക്കിനാളുകളാണ് വെള്ളിയാഴ്ച ട്വിറ്ററില്‍നിന്ന് രാജിവെച്ചത്.

ജീവനക്കാര്‍ പലരും കൂട്ടത്തോടെ കമ്പനി വിടാന്‍ തീരുമാനിച്ചതോടെ ട്വിറ്ററിന്റെ ഓഫീസുകളില്‍ പലതും താല്‍ക്കാലികമായി അടച്ചുപൂട്ടേണ്ടി വന്നു. ഇതിന് പിന്നാലെ ട്വിറ്റര്‍ അടച്ചുപൂട്ടാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു. ഇക്കാര്യം പലരും ട്വിറ്ററില്‍ ചോദിക്കുകയും ചെയ്തു. അത്തരം ഒരു ട്വീറ്റിന് 'മികച്ചയാളുകളാണ് നില്‍ക്കുന്നത്. എനിക്ക് ആശങ്കയില്ല'. എന്നാണ് മസ്‌ക് മറുപടി നല്‍കിയത്.



4,400 കോടി ഡോളറിന് ഏറ്റെടുത്ത ട്വിറ്ററില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മസ്‌ക് കൊണ്ടുവന്ന മാറ്റങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. 7,500 ജീവനക്കാരില്‍ പകുതിയോളം പേരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. വര്‍ക്ക് ഫ്രം ഹോം പിന്‍വലിക്കുകയും ജോലി സമയം വര്‍ധിപ്പിക്കുകയും ചെയ്തു. ജീവനക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം ഒഴിവാക്കുകയും ചെയ്തിരുന്നു.

ട്വിറ്ററിലെ വെരിഫിക്കേഷന്‍ പ്രക്രിയ പരിഷ്‌കരിച്ച് ഏര്‍പ്പെടുത്തിയ പുതിയ ട്വിറ്റര്‍ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം വിവാദമാവുകയും ചെയ്തു. ഇത് വെരിഫിക്കേഷന്‍ ബാഡ്ജുള്ള വ്യാജ അക്കൗണ്ടുകള്‍ കുന്നുകൂടുന്നതിനിടയാക്കി. ഇക്കാരണത്താല്‍ പരസ്യവിതരണക്കാരും ട്വിറ്ററില്‍നിന്ന് പിന്‍വലിഞ്ഞിരുന്നു.

Content Highlights: twitter, elon musk, mass resignations on twitter, twitter office shutdown


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented