എസ്‌തേറിനെ 'ഉറക്കം' രക്ഷിച്ചു; ചിത്രം വൈറലായി, പിരിച്ചുവിടലില്‍ നിന്ന് ഒഴിവായി


ട്വിറ്റർ ഓഫീസിന്റെ തറയിലുറങ്ങുന്ന കമ്പനിയുടെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടർ എസ്തർ ക്രൗഫോർഡ്. Photo: Twitter / @evanstnlyjones

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌ക് വാങ്ങിയ ട്വിറ്ററില്‍ അടിമുടി അഴിച്ചുപണി നടക്കുകയാണ്. ജീവനക്കാരില്‍ പകുതി പേരെയും(3500 ഓളം) ഇതിനോടകം പിരിച്ചുവിട്ടു. കൂട്ടപിരിച്ചുവിടലിന് മുമ്പായി ആഴ്ചയില്‍ ഏഴ് ദിവസവും ദിവസേന 12 മണിക്കൂര്‍ ജോലി എന്ന നിര്‍ദേശവും മസ്‌ക് മുന്നോട്ടുവച്ചിരുന്നു. ഈ ഘട്ടത്തില്‍ ഏറെ വൈറലായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ട്വിറ്ററിന്റെ ഓഫീസില്‍ തറയില്‍ കിടന്നുറങ്ങുന്ന ജീവനക്കാരിയുടെ ചിത്രം. എസ്തര്‍ ക്രൗഫോര്‍ഡ് എന്ന ജീവനക്കാരിയുടെ ചിത്രമാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. ഇപ്പോഴിതായ എസ്‌തേറിന്റെ ഉറക്കവും ആ ചിത്രവും ഫലത്തില്‍ അവരുടെ ജോലി പോകാതെ താല്‍ക്കാലികമായി രക്ഷിച്ചിരിക്കുകയാണ്.കൗതുകകരമെന്ന് പറയട്ടെ പിരിച്ചുവിടലില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ എസ്‌തേറും എന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് വര്‍ഷമായി കമ്പനിയില്‍ പ്രൊഡക്റ്റ് മാനേജ്മെന്റ് ഡയറക്ടറായി ജോലിചെയ്യുകയാണ് എസ്തര്‍ ക്രൗഫോര്‍ഡ.് സഹപ്രവര്‍ത്തകന്‍ ഇവാന്‍ ജോണ്‍സാണ് ഐ മാസ്‌ക്കിട്ട്ജോലിസ്ഥലത്തെ തറയില്‍കിടന്നുറങ്ങുന്ന എസ്തറിന്റെ ചിത്രം ആദ്യം പങ്കുവെച്ചത്. 'ഇലോണിന്റെ ട്വിറ്ററില്‍ നിങ്ങളുടെ ബോസ്സില്‍നിന്ന് എന്തെങ്കിലും ആവശ്യണ്ടെങ്കില്‍' എന്ന അടിക്കുറിപ്പോടുകൂടിയായിരുന്നു പോസ്റ്റ്. ' സമയപരിധിക്കുള്ളില്‍ ജോലി തീര്‍ക്കാന്‍ നിങ്ങളുടെ ടീം ദിവസം മുഴുവന്‍ പരിശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ ജോലി ചെയ്യുന്നിടത്ത് കിടന്നുറങ്ങുക എന്ന ടാഗോടുകൂടിയായിരുന്നു റീട്വീറ്റ്.



കൃത്യ സമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ ഓഫീസില്‍ മസ്‌ക് നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങളെക്കുറിച്ച് മുമ്പും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ചിത്രം അത് വെളിപ്പെടുത്തുന്നുണ്ടെന്ന അഭിപ്രായത്തിലാണ് ചിത്രം കണ്ടവരില്‍ ഒരു ഭാഗം ആളുകള്‍. എസ്തര്‍ ക്രൗഫോര്‍ഡിനെ അഭിനന്ദിച്ചും ജോലി സ്ഥലത്ത് കിടന്നുറങ്ങിയതിന് വിമര്‍ശിച്ചും നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്.


Content Highlights: employee sleeping on floor of twitter office picture went viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented