ന്യൂയോർക്ക്: ട്വിറ്റർ സഹസ്ഥാപകനും സി.ഇ.ഒയുമായിരുന്ന ജാക്ക് ഡോഴ്സി കമ്പനിയിൽനിന്ന് രാജിവെച്ചു. ട്വിറ്ററിൽ കൂടിയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. ഇതോടെ കമ്പനി സി.ഇ.ഒ. സ്ഥാനവും ബോർഡ് ചെയർമാൻ സ്ഥാനവും ജാക്ക് ഒഴിഞ്ഞു.

കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസർ പരാഗ് അഗ്രവാൾ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒയാകുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യൻ വംശജനാണ് പരാഗ് അഗ്രവാൾ. ബോംബെ ഐ.ഐ.ടിയിലെ പൂർവ വിദ്യാർത്ഥി കൂടിയാണ് അദ്ദേഹം. 

Content highlights: Twitter CTO Parag Agrawal will replace Jack Dorsey as CEO