ട്വിറ്റര്‍ ഓഫീസുകള്‍ പൂട്ടുന്നു, കൂടുവിട്ട് ജീവനക്കാര്‍; എങ്ങനെ ജയിക്കണമെന്ന് അറിയാമെന്ന് മസ്‌ക്


കഴിഞ്ഞ കുറച്ചുനാളായി വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയൊക്കെ മസ്‌ക് പുറത്താക്കുകയാണ്. അടുത്ത 36 മണിക്കൂറിനകം കമ്പനി വിടാനാഗ്രഹിക്കാത്ത ജീവനക്കാര്‍ ട്വിറ്റര്‍ 2.0 യുടെ ഭാഗമാകുമെന്ന് മസ്‌ക്

Photo: AFP

ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ കമ്പനിയില്‍ തുടങ്ങിയ പ്രതിസന്ധികള്‍ക്ക് അയവില്ല. അടുത്ത കുറച്ചുദിവസത്തിനകം കമ്പനിയുടെ ഓഫീസുകള്‍ അടയ്ക്കുകയാണെന്ന സന്ദേശം ലഭിച്ചതോടെ ജീവനക്കാര്‍ കൂട്ടത്തോടെ രാജിക്കത്ത് അയക്കാന്‍ തുടങ്ങി. നഷ്ടം ചൂണ്ടിക്കാട്ടി 50 ശതമാനത്തിലേറെ ജീവനക്കാരെ പിരിച്ചുവിട്ടതിനുപിന്നാലെയാണിത്.

കമ്പനിയില്‍ തുടരണോ വേണ്ടയോ എന്ന് വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ തീരുമാനമെടുക്കാന്‍ ജീവനക്കാര്‍ക്ക് മസ്‌ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നൂറുകണക്കിന് ജീവനക്കാര്‍ മൂന്നുമാസത്തെ വേര്‍പിരിയല്‍ വേതനംവാങ്ങി കമ്പനി വിടാന്‍ തീരുമാനിച്ചു.

ഓഫീസുകള്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ ലോഗിന്‍ സംവിധാനം തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ലെന്നും ട്വിറ്ററയച്ച ഇ-മെയിലില്‍ പറയുന്നു. ഇതിനിടെ, കമ്പനി വിട്ടുപോകാതിരിക്കാന്‍ ചില പ്രധാന ജീവനക്കാരുമായും സാങ്കേതിക വിദഗ്ധരുമായും നിര്‍ണായകയോഗം നടത്തിയെന്നും പറയപ്പെടുന്നു.

കഴിഞ്ഞ കുറച്ചുനാളായി വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയൊക്കെ മസ്‌ക് പുറത്താക്കുകയാണ്. അടുത്ത 36 മണിക്കൂറിനകം കമ്പനി വിടാനാഗ്രഹിക്കാത്ത ജീവനക്കാര്‍ ട്വിറ്റര്‍ 2.0 യുടെ ഭാഗമാകുമെന്ന് മസ്‌ക് പറഞ്ഞു.

3.6 ലക്ഷം കോടിരൂപയ്ക്ക് ട്വിറ്റര്‍ ഏറ്റെടുത്തശേഷം ആകെയുള്ള 7500 ജീവനക്കാരില്‍ പകുതിയോളംപേരെ മസ്‌ക് പിരിച്ചുവിട്ടു. തന്റെ പുതിയ റിമോട്ട് വര്‍ക്കിങ് പോളിസിയെക്കുറിച്ച് വ്യത്യസ്ത സന്ദേശം ജീവനക്കാര്‍ക്ക് അയച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചതും ജീവനക്കാര്‍ വിട്ടുപോകാന്‍ കാരണമായി.

മസ്‌കിന്റെ ട്വിറ്റര്‍ 2.0

ജീവനക്കാര്‍ ട്വിറ്റര്‍ വിടുന്നതില്‍ പരിഭ്രാന്തിയില്ലെന്നും എങ്ങനെ ജയിക്കണമെന്ന് അറിയാമെന്നും മസ്‌ക്. ജയിക്കാന്‍ ആഗ്രഹിക്കുന്ന മികച്ച ജീവനക്കാര്‍ തന്റെ ഒപ്പം ചേരുമെന്നും മസ്‌ക് പറഞ്ഞു. ജീവനക്കാര്‍ക്ക് സമയപരിധി നല്‍കിയതോടെ പിരിഞ്ഞുപോയി അവശേഷിക്കുന്നവരെവെച്ച് 'ട്വിറ്റര്‍ 2.0' മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആമസോണിലെ പിരിച്ചുവിടല്‍ അടുത്തവര്‍ഷം

ഇ-കൊമേര്‍സ് കമ്പനിയായ ആമസോണ്‍ ഈയാഴ്ച നടത്താനിരുന്ന കൂട്ടപ്പിരിച്ചുവിടല്‍ അടുത്തവര്‍ഷത്തേക്ക് മാറ്റി. സി.ഇ.ഒ. ആന്‍ഡി ജാസ്സിയാണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച് നയം വ്യക്തമാക്കിയത്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.


Content Highlights: twitter offices elon musk


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented