വിമര്‍ശിച്ചവര്‍ക്ക് മസ്‌കിന്റെ പൂട്ട്: മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു


2 min read
Read later
Print
Share

Elon Musk | Photo: Gettyimages

സാന്‍ഫ്രാന്‍സിസ്‌കോ: വാഷിങ്ടണ്‍ പോസ്റ്റിലേയും ന്യൂയോര്‍ക്ക് ടൈംസിലേയും ഉള്‍പ്പടെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍. അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ അടുത്തകാലത്തായി ഇലോണ്‍ മസ്‌കിനെ കുറിച്ചും അദ്ദേഹം ട്വിറ്റര്‍ വാങ്ങിയതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ചുമെല്ലാം എഴുതിയ മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് പൂട്ടിപ്പോയത്.

ട്വിറ്ററിന്റെ ഡോക്‌സിങ് റൂള്‍ മറ്റെല്ലാവരെയും പോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റിന് ഇലോണ്‍ മസ്‌ക് മറുപടി നല്‍കിയത്. മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ് ട്വിറ്ററിന്റെ ഡോക്‌സിങ് റൂള്‍. വ്യാഴാഴ്ച മസ്‌കിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ യാത്ര തത്സമയം പിന്തുടര്‍ന്ന് വിവരങ്ങള്‍ പങ്കുവെച്ചിരുന്ന അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോക്‌സിങ് റൂള്‍ അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവര്‍ത്തകരുടേയും അക്കൗണ്ടുകള്‍ പൂട്ടിയത് എന്നാണ് സൂചന.

എല്ലാ ദിവസവും എന്നെ വിമര്‍ശിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഞാന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തത്സമയ വിവരം പങ്കുവെക്കുന്നതും കുടുംബത്തെ അപകടത്തിലാക്കുന്നതും അങ്ങനെയല്ല. മറ്റൊരു ട്വീറ്റില്‍ മസ്‌ക് പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം നടപ്പിലാക്കുമെന്ന്‌ കൊട്ടിഘോഷിച്ചയാളാണ് ഇലോണ്‍ മസ്‌ക്. പക്ഷെ, അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ അക്കൗണ്ട് നിരോധിക്കില്ല എന്ന് അർത്ഥമാക്കുന്നില്ലെന്ന് ഇപ്പോള്‍ മസ്‌ക് പറയുന്നു.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ റയാന്‍ മാക്ക്, വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ഡ്ര്യൂ ഹാര്‍വെല്‍, സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ഡോണി ഒ സള്ളിവന്‍, മാഷബിള്‍ റിപ്പോര്‍ട്ടര്‍ മാറ്റ് ബൈന്റര്‍, എന്നവര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ചിലരാണ്. യുഎസിന്റെ നയങ്ങളും രാഷ്ട്രീയവും റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ആരോണ്‍ റുപാറിന്റെ അക്കൗണ്ടും സസ്‌പെന്‍ഡ് ചെയ്തു.

ഇലോണ്‍ മസ്‌കിന്റെ സര്‍വ്വാധിപത്യവും വ്യക്തിതാല്‍പര്യങ്ങളും മാത്രം അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ട്വിറ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ട്വിറ്ററിന്റെ നയങ്ങളില്‍ പോലും സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു. കടുത്ത ജോലി സമ്മര്‍ദ്ദം മൂലം ഒരു വശത്ത് ജീവനക്കാര്‍ ട്വിറ്ററിനെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് മസ്‌കിന്റെ ഇടപെടലുകള്‍ കൊണ്ട് ഉപഭോക്താക്കളും ട്വിറ്ററിനെ കയ്യൊഴിയുന്ന സ്ഥിതിയാണുള്ളത്. മാസ്റ്റഡണ്‍ എന്ന സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റിലേക്കാണ് മിക്ക ട്വിറ്റര്‍ ഉപഭോക്താക്കളും ചേക്കേറിക്കൊണ്ടിരിക്കുന്നത്. എതിരാളിയായ ഈ സോഷ്യൽ മീഡിയാ സേവനത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlights: twitter banned journalists accounts, elon musk

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi

1 min

ഹലോ മിസ്റ്റര്‍ മോദി, എന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് എനിക്കറിയാം- യുഎസിലെ പരിപാടിയിൽ രാഹുൽ

Jun 1, 2023


spy whale, hvaldimir

1 min

കഴുത്തില്‍ കോളര്‍ ബെല്‍റ്റ്‌; കണ്ടെത്തിയത്‌ 'ചാരത്തിമിംഗിലമെന്ന്' സംശയം, പിന്നില്‍ റഷ്യ?  

May 30, 2023


Sweden

1 min

28 വര്‍ഷം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റില്‍; 41-കാരനെ കണ്ടെത്തിയത് പല്ലുകളില്ലാതെ വ്രണങ്ങളുമായി

Dec 2, 2020

Most Commented