കുടുങ്ങിക്കിടന്നത് 163 മണിക്കൂര്‍; ഒടുവില്‍ തുരങ്കം നിര്‍മിച്ച് രക്ഷപ്പെടുത്തല്‍| VIDEO


1 min read
Read later
Print
Share

Screengrab : Twitter Video

അങ്കാറ: ഒരാഴ്ച മുമ്പ് തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനങ്ങളില്‍ 33,000 ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെ ദിവസങ്ങള്‍ക്കും മണിക്കൂറുകള്‍ക്കും ശേഷം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നവരുടെ കഥകളും ദുരന്തത്തിനിടയില്‍ പ്രതീക്ഷ പകരുന്നുണ്ട്.

തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശേഷിപ്പുകള്‍ക്കിടയില്‍ ഏഴ് ദിവസം കുടുങ്ങിക്കിടന്ന ഒരു ചെറിയ ആണ്‍കുട്ടിയും അറുപത്തിരണ്ടുകാരനുമാണ് ഏറ്റവും ഒടുവില്‍ അദ്ഭുതകരമായി രക്ഷപ്പെട്ടവര്‍.

തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഹത്തായ് പ്രവിശ്യയിലാണ് ഏഴ് വയസുകാരന്‍ മുസ്തഫയെ രക്ഷപ്പെടുത്തിയത്. ഹത്തായില്‍ തന്നെയുള്ള നുര്‍ദഗിയിലാണ് നഫീസ് യില്‍മാസിനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി വൈകിയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും അപകടം നടന്ന് 163 മണിക്കൂര്‍ പിന്നിട്ടിരുന്നു.

ഭൂകമ്പമുണ്ടായി അഞ്ച് ദിവസത്തിനുശേഷം ഒരു തുര്‍ക്കിക്കാരനെ കണ്ടെത്തി രക്ഷിക്കുന്നതിന്റെ വീഡിയോ ബ്രിട്ടനില്‍ നിന്നുള്ള തിരച്ചില്‍ സംഘത്തിലെ ഒരംഗം ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ നിര്‍മിച്ച തുരങ്കത്തിലൂടെ രക്ഷാപ്രവര്‍ത്തകന്‍ ഊര്‍ന്നിറങ്ങുന്നതും അപകടത്തില്‍പ്പെട്ടയാളെ ജീവനോടെ കണ്ടെത്തുന്നതുമാണ് വീഡിയോയിലുള്ളത്. ഇതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയിലും സിറിയയിലും തിരച്ചില്‍ തുടരുകയാണ്.

Content Highlights: Turkish Man's Remarkable Rescue, Video, Earthquakes Turkey Syria

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
omicron

1 min

സിഡ്‌നിയില്‍ വിദേശയാത്ര നടത്താത്ത അഞ്ചുപേര്‍ക്ക് ഒമിക്രോണ്‍; പ്രാദേശിക വ്യാപനമെന്ന് അധികൃതര്‍

Dec 6, 2021


kayln ward

1 min

ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു; സഹായം നല്‍കുന്നവര്‍ക്ക് സ്വന്തം നഗ്നചിത്രം വാഗ്ദാനം ചെയ്ത് യുവതി

Jan 6, 2020


prime minister

1 min

'നിങ്ങളൊരു വിഡ്ഢിയാണ്'; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ മുഖത്തുനോക്കി അഗ്നിശമന സേനാംഗം

Jan 3, 2020

Most Commented