തുര്‍ക്കിയിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം: 25 മരണം, 12 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു


അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. Photo - AFP

അങ്കാറ: വടക്കന്‍ തുര്‍ക്കിയിലെ കര്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 25 പേര്‍ മരിച്ചു. 12-ലധികം പേര്‍ അപകടമുണ്ടായ ഖനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. തുര്‍ക്കിയ ഞെട്ടിച്ച് വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ സ്ഫോടനത്തില്‍ 11 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി തുര്‍ക്കി ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. മരണസംഖ്യ സ്ഥിരീകരിച്ചുകൊണ്ടുള്ള ട്വീറ്റില്‍ രക്ഷപ്പെടുത്തിയ 11 പേര്‍ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. 'ഞങ്ങള്‍ വളരെ ദുഃഖകരമായ അവസ്ഥയിലാണ്' ആഭ്യന്തരമന്ത്രി അറിയിച്ചു.

110 തൊഴിലാളികളാണ് അപകട സമയത്ത് ഖനിയില്‍ ജോലി ചെയ്തിരുന്നത്. രണ്ട് സ്ഥലത്തായി 985 - 1150 അടി താഴെ ഖനിത്തൊഴിലാളികള്‍ കുടുങ്ങിയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. അപകടസ്ഥലത്ത് പ്രിയപ്പെട്ടവരേയും കുടുംബാംഗങ്ങളേയും തിരഞ്ഞെത്തിയവര്‍ കണ്ണീരുമായി കാത്തുനില്‍ക്കുന്നത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ സങ്കടക്കാഴ്ചയായി. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവെച്ച് അപകടസ്ഥലം സന്ദര്‍ശിക്കും. മരണസംഖ്യ ഇനി ഉയരില്ലെന്നാണ് പ്രതീക്ഷ. ഖനിയില്‍ കുടുങ്ങിയവരെ ജീവനോടെ രക്ഷപ്പെടുത്തും. അതിനായുള്ള ശ്രമം തുടരുകയാണ്'-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഖനിയില്‍നിന്ന് രക്ഷപ്പെട്ടവരാണ് കുടുങ്ങിക്കിടക്കുന്നവരെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കിയത്.



സൂര്യാസ്തമയത്തിന് തൊട്ടുമുന്‍പാണ് സ്ഫോടനം നടന്നത്. അതിനാല്‍ ഇരുട്ടിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിലും ബുദ്ധിമുട്ട് നേരിട്ടു. പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സോമ നഗരത്തിലെ കല്‍ക്കരി ഖനിയില്‍ 2014-ലുണ്ടായ അഗ്നിബാധയില്‍ 301 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlights: Turkey mine blast 25 killed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented