ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യന്‍ ദ്വീപായ സുലവേസിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ ഇന്‍ഡോനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്ക് ശേഷമാണ് അത് പിന്‍വലിച്ചത്.

ഭൂചലനത്തില്‍ സുലവേസിയില്‍ നിരവധി വീടുകള്‍ നിലംപതിച്ചിട്ടുണ്ട്. ദ്വീപിലെ മധ്യ-പടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ഭൂചലനത്തിന് ശേഷമുണ്ടായ തുടര്‍ ചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തി്. ഒരാള്‍ കൊല്ലപ്പെട്ടതായും പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കില്‍ ജൂലായ്-ഓഗ്സ്റ്റ് മാസത്തിലുണ്ടായ ഭൂചനത്തില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlights: Tsunami Warning, Indonesia, Earthquake