മൈനസ് 35 ഡിഗ്രി; കൊടും തണുപ്പും ഇരുട്ടും, മരവിച്ച് മരണം:, വേദനയായി നാലംഗ ഇന്ത്യന്‍ കുടുംബം


യുഎസ്-കാനഡ അതിർത്തി |ഫോട്ടോ:AFP,AP

ടൊറന്റോ/ന്യൂയോര്‍ക്ക്: ബുധനാഴ്ചയാണ് യു.എസ്.-കാനഡ അതിര്‍ത്തിയില്‍ നവജാത ശിശുവടങ്ങുന്ന നാലംഗ ഇന്ത്യന്‍കുടുംബത്തെ മഞ്ഞില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കനേഡിയന്‍ അതിര്‍ത്തി ഭാഗത്തായിരുന്നു മൃതദേഹങ്ങള്‍. മനുഷ്യക്കടത്തുകാര്‍ക്ക് വേണ്ടി നടത്തിയ ഓപ്പറേഷനിലാണ് നാല് പേരുടെ മൃതദേഹങ്ങള്‍ മഞ്ഞില്‍ മരവിച്ച നിലയില്‍ കണ്ടെത്തിയത്.

അനധികൃതമായി യു.എസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മഞ്ഞില്‍ തണുത്തുറഞ്ഞാവാം ഇവര്‍ മരിച്ചതെന്നാണ് കരുതുന്നത്. പ്രതികൂല കാലാവസ്ഥയില്‍ 11 മണിക്കൂറോളം ഇവര്‍ നടന്നിട്ടുണ്ടാവാമെന്ന് ഇവരെ കണ്ടെത്തിയ മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പറഞ്ഞു.

വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഹൃദയഭേദകമായ ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മരിച്ച നാല് പേരും കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരുടെ വലിയ സംഘത്തിന്റെ ഭാഗമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്കൊപ്പം ഒമ്പത് പേരോളം ഉണ്ടായിരുന്നതായാണ് വിവരം. കൂടുതലും ഗുജറാത്തില്‍ നിന്നുള്ള ഇന്ത്യക്കാരാണ്. മരിച്ചവരും ഗുജറാത്ത് സ്വദേശികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച സ്റ്റീവ് ഷാന്‍ഡ് (47) എന്ന അമേരിക്കന്‍ പൗരനെ വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു. സംഭവത്തില്‍ യുഎസിലും കാനഡയിലും അന്വേഷണം നടക്കുന്നുണ്ട്.

നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്ന മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അസിസ്റ്റന്‍ കമ്മീഷണര്‍ ജെയിന്‍ മക്ലാച്ചി വ്യാഴാഴ്ച മാധ്യമങ്ങളോട് പങ്കുവെച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

'ഹൃദയഭേദകമായ ദുരന്തമാണ് ഉണ്ടായിട്ടുള്ളത്. തണുത്തുറഞ്ഞ കാലാവസ്ഥയോട് പൊരുതാനാവാതെയാണ് നാല് പേരും മരിച്ചതെന്നാണ് ഞങ്ങളുടെ പ്രാഥമിക കണ്ടെത്തല്‍. യുഎസ് അതിര്‍ത്തിയുടെ ഭാഗത്ത് നിന്ന് പിടിയിലായവരുമായി മരിച്ച നാല് പേര്‍ക്കും ബന്ധമുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് 12 മീറ്റര്‍ മാത്രം അകലത്തിലായിരുന്നു ഇവര്‍. ഒരു ഹിമപാതത്തിന് നടുവില്‍ നാലംഗ സംഘം ഒറ്റപ്പെട്ടുപോയി. അതികഠിനമായ തണുപ്പ് മാത്രമല്ല. നോക്കെത്താ ദൂരത്തിലുള്ള വയലുകളും കനത്ത മഞ്ഞുവീഴ്ചയും പൂര്‍ണ്ണമായ ഇരുട്ടും ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. തണുത്ത കാറ്റിനൊപ്പം മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളയിടത്ത് നിന്നാണ് നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്' ജെയിന്‍ മക്ലാച്ചി പറഞ്ഞു.

ഒരു സംഘം ആളുകള്‍ യുഎസ് അതിര്‍ത്തി കടന്നതായി കനേഡിയന്‍ മൗണ്ടഡ് പോലീസിന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ പോലീസ് ബുധനാഴ്ച രാവിലെ വിവരം നല്‍കി. സംഘത്തിലെ ഒരാളുടെ പക്കല്‍ ചെറിയ കുട്ടികളുടെ വസ്തുക്കളുണ്ടെന്നും ഇവര്‍ക്കൊപ്പം കുട്ടികളില്ലെന്നും യുഎസ് പോലീസ് വിവരം നല്‍കി. ഉടനടി അതിര്‍ത്തിയുടെ രണ്ടു വശത്തും അതിര്‍ത്തി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചില്‍ ആരംഭിച്ചു. ഉച്ചയോടെ ഒരു പുരുഷന്റേയും സ്ത്രീയുടേയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തി. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഒരു ആണ്‍കുട്ടിയുടേയും മൃതദേഹം കണ്ടെത്തിയതായി കനേഡിയന്‍ പോലീസ് പറഞ്ഞു.

മരിച്ച നവജാത ശിശുവിന്റെ വസ്തുക്കളുള്ള ബാഗുമായി പോയ ആള്‍ യുഎസ് അതിര്‍ത്തി കടന്നിരുന്നു. ഡയപ്പര്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ വസ്തുക്കളായിരുന്നു ഇയാളുടെ ബാഗിലുണ്ടായിരുന്നതെന്ന് യുഎസ് പോലീസ് അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented