ഡോണാൾഡ് ട്രംപ് | Photo: Reuters
വാഷിങ്ടണ്‍ : യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തുമ്പോൾ ജോ ബൈഡനുള്ള മുന്‍തൂക്കം ട്രംപിനെ വിളറി പിടിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഏതാനും മണിക്കൂറുകളായുള്ള ട്വീറ്റുകളുടെ സ്വഭാവമത്രയും അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്.
"ഞങ്ങളുടെ അഭിഭാഷകര്‍ ''അര്‍ത്ഥവത്തായ പ്രവേശനം'' ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ അത്‌കൊണ്ടെന്ത് ഗുണം? നമ്മുടെ വ്യവസ്ഥയുടെ ധര്‍മ്മനീതിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പിനും തന്നെ ക്ഷതം സംഭവിച്ചിരിക്കുകയാണ്. ഇതാണ് ചര്‍ച്ച ചെയ്യേണ്ടത്! എന്നാണ് അദ്ദേഹം ഏതാനും മണിക്കൂര്‍ മുമ്പ് ട്വീറ്റ് ചെയ്തത്.
പെന്‍സില്‍വാനിയയില്‍ തനിക്കുണ്ടായിരുന്ന ലീഡ് മാറി മറിഞ്ഞതിനെത്തുടര്‍ന്ന് അവിടെ നടന്ന പോളിങ്ങില്‍ പൂര്‍ണ്ണമായ അവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു കഴിഞ്ഞു. പെന്‍സില്‍വാനിയ അറ്റോര്‍ണി ജനറല്‍ മാറി നില്‍ക്കണമെന്നാണ് അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഇട്ട ട്രംപിന്റെ ചില ട്വീറ്റുകള്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
ജോ ബൈഡന്‍ ലീഡ് നില ഉയര്‍ത്തിയപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അവസാന ഘട്ടം ലീഡ് നിലയില്‍ വന്ന മാറ്റങ്ങള്‍ വിചിത്രമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് വ്യക്തമായ മുന്നേറ്റമുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ ലീഡ് നില മാറിയത് അംഗീകരിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്.
നിര്‍ണായകമായ സ്വിങ് സ്റ്റേറ്റായ മിഷിഗണ്‍, നൊവാഡ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ ജോ ബൈഡന്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയതിലും ട്രംപ് അവിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ തട്ടിപ്പുണ്ടായിട്ടുണ്ടെന്ന ആരോപണത്തിന് പുറമേ തപാല്‍ വോട്ട് എണ്ണുന്നതിനെയും ട്രംപ് എതിര്‍ത്തു.
270 ഇലക്ട്രല്‍ വോട്ടുകളെന്ന മാന്ത്രിക സംഖ്യയിലേക്ക് ട്രംപാണോ ബൈഡനാണോ ആദ്യമെത്തുന്നകയെന്ന് ഉറ്റുനോക്കുകയാണ് ലോകം.
അവസാനം പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് 253 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. ട്രംപിന് 213 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ ഫലമാണ് ഇനി അറിയാനുള്ളത്.
content highlights: Trump tweets against US electtion process
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..